×

ഗവര്‍ണറുടെ സന്ദര്‍ശനത്തിനിടെ മിഠായിത്തെരുവില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു;

കോഴിക്കോട്: മിഠായിത്തെരുവില്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തിന് തൊട്ടുമുൻപ് കുഴഞ്ഞുവീണയാള്‍ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകൻ അടിയോടി(70)യാണ് മരിച്ചത്.

കോഴിക്കോട് ഗവ. ബീച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഗതാഗത തടസം മൂലം അശോകനെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് സി.പി.എം ആരോപിച്ചു.

എല്‍.ഐ.സി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന അശോകന്‍ ഉച്ചയ്ക്ക് 12.36നാണ് കുഴഞ്ഞുവീണത്. ഗതാഗത തടസ്സത്തെതുടര്‍ന്ന് അല്‍പനേരം വൈകിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അതേസമയം കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

പോലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച ഉച്ചയോടെ മിഠായിത്തെരുവില്‍ എത്തിയത്. കടകളില്‍ സന്ദര്‍ശനം നടത്തിയും ഹല്‍വ കഴിച്ചും ജനങ്ങളോട് സംവദിച്ചതിനും ശേഷമായിരുന്നു ഗവര്‍ണറുടെ മടക്കം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top