×

മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു.

ലപ്പുഴ: മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പ്രതിയായ പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷാണ് മരിച്ചത്.

റിമാന്‍ഡിലായ പ്രതിയെ ആലപ്പുഴ കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞ് തിരികെ തിരുവനന്തപുരം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇയാളുടെ മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നേരത്തെ മാവേലിക്കര സബ് ജയിലില്‍ വച്ച്‌ കഴുത്ത് മുറിച്ച്‌ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ജയിലില്‍വെച്ചു കഴുത്തു മുറിക്കാന്‍ ശ്രമിക്കുന്നത് സഹതടവുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

 

ജൂണ്‍ ഏഴാം തീയതി വൈകീട്ട് ഏഴരയോടെയാണ് ഇയാള്‍ മകളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മകളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കൊടുത്ത ശേഷം സര്‍പ്രൈസ് തരാമെന്ന പറഞ്ഞ് കുനിഞ്ഞ് ഇരിക്കാന്‍ ആവശ്യപ്പെട്ടു.

 

തുടര്‍ന്ന് പുറകില്‍ നിന്ന് കഴുത്തില്‍ വെട്ടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോടതി ജയിലില്‍ അടയ്ക്കുകയായിരുന്നു.

 

മൂന്നു വര്‍ഷം മുമ്ബു ശ്രീമഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഗള്‍ഫിലായിരുന്ന ഇയാള്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.

 

വനിതാ കോണ്‍സ്റ്റബിളുമായി ശ്രീമഹേഷിന്റെ പുനര്‍വിവാഹം തീരുമാനിച്ചിരുന്നു.

 

എന്നാല്‍ ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച്‌ അറിഞ്ഞതോടെ വിവാഹം മുടങ്ങി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top