×

ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല ; – വിശ്വാസികള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കരുത് ബിജെപി

ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ബിജെപി സംഘം ശബരിമലയിലേക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം നാളെയെത്തും. ഇളവുങ്കൽ, നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിലും സന്ദർശനം നടത്തും. ശബരിമലയിലെ നിലവിലെ സ്ഥിതി അറിയാനാണ് പ്രതിനിധി സംഘം എത്തുന്നത്.
ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതം മനസിലാക്കാനാണ് സന്ദര്‍ശനം എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് ശബരിമല സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമലയിലേക്ക് ബിജെപിയും പ്രതിനിധി സംഘത്തെ അയക്കുന്നത്.

 

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കുമ്മനം രാജശേഖരൻ രംഗത്തുവന്നിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ നടപടിയെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരക്കിന് കാരണം ഭക്തർ പെട്ടെന്ന് എത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്തരുടെ വർധന മുൻകൂട്ടി കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാരിനായില്ല. മുൻ പരിചയമില്ലാത്തെ പൊലീസുകാരെ ശബരിമലയിൽ നിയോഗിച്ചു. തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞുയ്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമാകാൻ സർക്കാർ ശ്രമിക്കുന്നുവെന്നും കുമ്മനം ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top