×

അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീര്‍ സുരക്ഷിതമായെ

പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമാണെന്ന് അമിത് ഷാ വിമര്‍ശിച്ചു. നെഹ്റുവിന്‍റെ കാലത്ത് ജമ്മു കശ്മീരില്‍ സംഭവിച്ചത് അബദ്ധങ്ങളാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീര്‍ സുരക്ഷിതമായെന്നും ഷാ പറഞ്ഞു. പാക്‌അധീന കശ്മീരില്‍ നിന്ന് എത്തുന്നവര്‍ക്ക്‌ ജമ്മു കശ്മീര്‍ നിയമസഭയില്‍ ഒരു സീറ്റ്‌നീക്കിവെക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളില്‍ സുപ്രീംകോടതിയില്‍ നിന്നുള്ള വിധി കാത്തിരിക്കെ പുന:സംഘടനാ ഭേദഗതി കൊണ്ടുവന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രത്യേക പദവി ഒഴിവാക്കി നാല് വര്‍ഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് നടത്താത്തതും പ്രതിപക്ഷം ചോദ്യംചെയ്തു.

 

ജമ്മു കശ്മീര്‍ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83ല്‍ നിന്ന് 90 ആക്കി വര്‍ധിപ്പിച്ചതാണ് പ്രധാന മാറ്റം.

ബില്ല് ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭ പ്രതിപക്ഷ നേതാവ് അധിര്‍ ര‌ഞ്ജൻ ചൗധരിയും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു. കശ്മീരിലെ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പങ്കിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ അധിര്‍ രഞ്ജൻ ചൗധരി വെല്ലുവിളിച്ചു. കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ദാനം ചെയ്ത തൊഴില്‍ പോലും ജമ്മുകശ്മീരില്‍ നല്‍കാൻ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജൻ ചൗധരി വിമര്‍ശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top