×

ശബരിമല മേല്‍ശാന്തി ; നറുക്കിട്ട പേപ്പര്‍ കുടത്തിലിട്ട് കുലുക്കിയപ്പോള്‍ ചുരുള്‍ നിവര്‍ന്നതാകാം ; കോടതി

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിനിടയായ വിഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് നിയുക്ത മേല്‍ശാന്തിയുടെ അഭിഭാഷകന് നല്‍കണമെന്ന് ഹൈകോടതി.

ചാനല്‍, സി.സി ടി.വി ദൃശ്യങ്ങള്‍ വാട്സ്ആപ് മുഖേന നല്‍കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

നിയുക്ത മേല്‍ശാന്തി പി.എൻ. മഹേഷിനെ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ കക്ഷിചേര്‍ക്കാൻ നിര്‍ദേശിക്കുകയും ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഹാജരാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഡിയോ ദൃശ്യങ്ങള്‍ കൈമാറാൻ നിര്‍ദേശിച്ചത്. നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിച്ച്‌ തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്ബൂതിരിയാണ് ഹരജി നല്‍കിയത്. നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങളാണ് ഹരജിക്ക് അടിസ്ഥാനം.

ശ്രീകോവിലിന് മുന്നില്‍ നടന്ന നറുക്കെടുപ്പിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചിരുന്നു. ദേവന്‍റെ പ്രതിനിധിയെന്ന നിലയില്‍ പന്തളം രാജകുടുംബത്തിലെ കുട്ടി നറുക്കെടുത്ത ലോട്ട് ഉള്‍പ്പെടെ ചിലത് തുറന്ന നിലയിലായിരുന്നുവെന്നാണ് കണ്ടത്. എന്നാല്‍, നറുക്കിട്ട ചെറുകുടം കുലുക്കിയപ്പോള്‍ ഇവ തുറന്നു പോയതാകാമെന്നാണ് കോടതിയുടെ നിഗമനം. ഇക്കാര്യം പരിശോധിക്കാൻ ശബരിമല സന്നിധാനത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top