×

പണം നല്‍കിയില്ലെങ്കില്‍ ലൈംഗിക ബന്ധം പുറത്തുപറയും, മുബഷിറ ജുമൈല (24) സുഹൃത്ത് അര്‍ഷാദ് ബാബു (30) പിടിയില്‍.

തിരൂരങ്ങാടി : യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അബോര്‍ഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍.

വയനാട് സ്വദേശിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24) സുഹൃത്ത് അര്‍ഷാദ് ബാബു (30) എന്നിവരാണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. പെരുവള്ളൂര്‍ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

കോഴിക്കോട് ബിസിനസ് നടത്തുന്ന പെരുവള്ളൂര്‍ സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്. ഇയാളുടെ സ്ഥാപനത്തില്‍ മുബഷിറ നേരത്തേ ജോലിചെയ്തിരുന്നു. ഇതിനിടെ യുവാവുമായി ലൈംഗികമായി ബന്ധപ്പെട്ട മുബഷിറ ഗര്‍ഭിണിയായെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് അബോര്‍ഷൻ ചെയ്തു. ഇതിനുശേഷം ലൈംഗിക ബന്ധത്തിന്റേതുള്‍പ്പടെയുള്ള വിവരം പുറത്തുപറയാതിരിക്കാൻ പതിനഞ്ചുലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് മുബഷിറ നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തി. ഇതോടെ യുവാവ് കൊളപ്പുറത്തെ ഹോട്ടലില്‍ വച്ച്‌ 50000 രൂപ നല്‍കി. ഇതിനുശേഷവും വീണ്ടും പണംവേണമെന്നാവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. ഇതോടെയാണ് യുവാവ് പരാതിയുമായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.

പണം   നല്‍കിയില്ലെങ്കില്‍   ലൈംഗിക   ബന്ധം  പുറത്തുപറയും, ഇരുപത്തിനാലുകാരി  മുബഷിറ  തട്ടിയെടുക്കാൻ   ശ്രമിച്ചത്  15 ലക്ഷം

 

ബാക്കി തുക നല്‍കാമെന്നുപറഞ്ഞ് പ്രതികളെ സൂത്രത്തില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ സ്ഥാപനത്തില്‍ ജോലിക്കെത്തുമ്ബോള്‍ താൻ ബി ഡി എസ് വിദ്യാര്‍ത്ഥിനിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top