×

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവ‍ര്‍ണറുടെ നിര്‍ണായക നീക്കം, ഒന്നില്‍ ഒപ്പിട്ടു, നാലെണ്ണം രാഷ്ട്രപതിക്ക് അയച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് മുട്ടൻ പണി കൊടുത്തു ഗവര്‍ണര്‍. ബില്ലുകളില്‍ നാളെ സുപ്രിം കോടതി പരിഗണിക്കാൻ ഇരിക്കെ ഒരെണ്ണത്തില്‍ ഒപ്പിട്ട ആരിഫ് മുഹമ്മദ്‌ ഖാൻ നാലെണ്ണം രാഷ്ട്രപതിക്ക് അയച്ചു.സംസ്ഥാന നിയമസഭ പാസാക്കിയ നാല് ബില്ലുകളാണ് രാഷ്ട്രപതിക്ക് വിട്ടത് .

കേരളാ ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം.

കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ കേസ് ഇന്നു സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്. ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍, ചാൻസ്‌ലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലില്‍ ഗവ‍ര്‍ണര്‍ ഒപ്പിട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top