×

ദേവ ഗൗഡയ്‌ക്കെതിരെ കോവളത്ത് നാണുവിന്റെ യോഗം ; കൃഷ്ണന്‍കുട്ടിയും മാത്യുവും വിട്ടു നില്‍ക്കും

തിരുവനന്തപുരം: നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തിട്ടും എച്ച്‌.ഡി. ദേവഗൗഡക്കെതിരെ ജെ.ഡി.എസ് ദേശീയ പ്രതിനിധി യോഗവുമായി മുന്നോട്ടുപോകാനുള്ള ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ.നാണുവിന്‍റെ നീക്കത്തോടെ സംസ്ഥാന ഘടകം ഊരാക്കുടുക്കില്‍. ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന ദേവഗൗഡക്കെതിരെയാണ് നാണു ബുധനാഴ്ച യോഗം വിളിച്ചതെന്നതിനാല്‍, ഇതില്‍നിന്ന് വിട്ടു നില്‍ക്കുന്നതോടെ സംസ്ഥാന ഘടകം പരോക്ഷമായി ഗൗഡപക്ഷത്താണെന്ന് വരും.

 

തങ്ങള്‍ ഗൗഡക്കൊപ്പമില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ‘അങ്ങനെയെങ്കില്‍ എന്തുകൊണ്ട് കോവളത്ത് സി.കെ. നാണു വിളിച്ച ദേശീയ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുന്നില്ലെ’ന്നതിനും കൃത്യമായ ഉത്തരമില്ല.

കര്‍ണാടക സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് ദേവഗൗഡ പുറത്താക്കിയ സി.എം. ഇബ്രാഹിം അടക്കം നേതാക്കള്‍ കോവളം യോഗത്തില്‍ പങ്കെടുക്കാനെത്തിയതിനാല്‍ വിശേഷിച്ചും. ‘എൻ.ഡി.എ ഘടകകക്ഷി ഇടതുമുന്നണിയിലാണെന്ന പ്രചാരണം കേരളത്തില്‍ പ്രതിപക്ഷം ഇതിനോടകം ഉയര്‍ത്തിയതിനാല്‍ വിശദീകരണത്തിന് വലിയ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്.

 

ഇടതുമുന്നണിയില്‍ തുടരുന്ന ജെ.ഡി.എസിനെ സംബന്ധിച്ച്‌ നാണുവിന്‍റെ നിലപാടാണ് ശരിയെങ്കിലും സംഘടനാപരമായ കീഴ്വഴക്ക ലംഘനമാണ് വിയോജിപ്പിന് കാരണമായി സംസ്ഥാന നേതൃത്വം നിരത്തുന്നത്.

 

‘ഇങ്ങനെയൊരു യോഗത്തിന് നാണുവിനെ ആരും ചുമതലപ്പെടുത്തിയിട്ടി’ല്ലെന്നതാണ് ആകെയുള്ള മറുപടി.

എന്നാല്‍, നേതൃത്വം പരസ്യമായി പറയാൻ തായാറാകാത്ത നിയമപ്രശ്നങ്ങളും സംസ്ഥാന ഘടകത്തെ അലട്ടുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top