×

നഴ്‌സിംഗ് മേഖലയിലെ പുഴുകുത്തുകള്‍ക്ക് പങ്കുണ്ടോ ?നഴ്‌സിംഗ് ജില്ലാ പ്രസിഡന്റായ പിതാവിന്റെ 1 മാസത്തെ ഫോണ്‍ ലിസ്റ്റ് സൈബര്‍ പോലീസിന്

കൊല്ലം: കൊല്ലം പൂയപ്പള്ളിയിലെ അബിഗേലിനെ തട്ടിക്കൊണ്ടുപോവാൻ ക്വട്ടേഷൻ നൽകിയവരെയും സഹായം ചെയ്തവരെയുമെല്ലാം അകത്താക്കാൻ ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷനെടുത്തത് കൊല്ലത്തെ കുപ്രസിദ്ധ മോഷ്ടാവാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുക്കൽ സംഘത്തിൽ ഇയാളുടെ സഹോദരന്റെ മകളുമുണ്ടെന്നും 15 പേരെങ്കിലും പല സംഘങ്ങളായി തിരിഞ്ഞാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ.

സാറ സേഫ്, കേരളത്തിന്റെ കാത്തിരിപ്പ് ഫലം കണ്ടു; മുഴുവൻ സംഭവവും ഇതുവരെ

 

അതിനിടെ, പോലീസ് തയ്യാറാക്കിയ രേഖാചിത്രത്തിലുള്ള ആളെ കോട്ടയത്ത് കണ്ടെന്ന വിവരത്തെ തുടർന്ന് മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തന്റെ കടയിൽ വന്ന് ഫോൺ വാങ്ങി അബിഗേലിന്റെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് തന്നെയെന്ന് ചിത്രം പരിശോധിച്ച പാരിപ്പള്ളി കിഴക്കനേലയിലെ ഹോട്ടലുടമയായ ഗിരിജ  സ്ഥിരീകരിച്ചിട്ടുണ്ട്.

ഗിരിജയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് ഹോട്ടലിൽ എത്തിയയാളുടെ രേഖാചിത്രം തയ്യാറാക്കിയത്. എന്നാൽ ഈ രേഖാ ചിത്രത്തെക്കാൾ മോഷ്ടാവിന്റെ ചിത്രത്തിനാണ് കടയിൽ എത്തിയ ആളുമായി കൂടുതൽ സാമ്യമുള്ളതെന്നും ഗിരിജ പറഞ്ഞു. തട്ടിക്കൊണ്ടുപോകാനെത്തിയ സംഘത്തിൽ ഇയാളുണ്ടായിരുന്നതായി മൂത്ത കുട്ടിയും സ്ഥിരീകരിച്ചതായി വിവരമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top