×

“ലീഗിനു പ്രയാസമുണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ ക്ഷണിക്കാതിരുന്നത്. ഇപ്പോള്‍ അവര്‍ പോസ്റ്റിവായി” = സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ.

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.

റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ്. ലീഗിനെ റാലിയിലേക്ക് ഔദ്യോഗികമായി തന്നെ ക്ഷണിക്കും. കോണ്‍ഗ്രസിനെ ക്ഷണിച്ച്‌ ഇസ്രയേല്‍ അനുകൂല നിലപാട് ആവര്‍ത്തിക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പലസ്തീൻ വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം കോണ്‍ഗ്രസ് നിലപാടാണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനെ ക്ഷണിക്കേണ്ടതില്ല. തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടതല്ലെന്നും മോഹനൻ പറഞ്ഞു.

മുന്നണിയില്‍ ലീഗിനു പ്രയാസമുണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ ക്ഷണിക്കാതിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ പോസ്റ്റിവായി പ്രതികരിച്ചു.

 

തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ടു വന്നത് ശരിയാണോയെന്നു ലീഗ് തന്നെ പറയട്ടെയെന്നും മോഹനൻ വ്യക്തമാക്കി.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കും. ഏക വ്യക്തി നിയമം സെമിനാറില്‍ പങ്കെടുക്കാത്ത സാഹചര്യം വേറെയെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു. സിപിഎം ഈ മാസം 11നാണ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top