×

കെഎസ്‌ആര്‍ടിസിയിലെ യൂണിഫോം കാക്കിയിലേക്ക് ; 150 ലക്ഷം രൂപയുടെ തുണി വാങ്ങി ; നെയിം ബോര്‍ഡും: ഉത്തരവിറക്കി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് മടങ്ങുന്നത്.

കെഎസ്‌ആര്‍ടിസിയിലെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ യൂണിഫോം പരിഷ്കരിക്കുന്നത് സംബന്ധിച്ച്‌ ഉത്തരവും പുറത്തുവന്നിട്ടുണ്ട്. നിലവിലെ നീല യൂണിഫോം മാറ്റമെന്ന് തൊഴിലാളിയൂണിയനുകളാണ് ആവശ്യപ്പെട്ടത്.

പുരുഷ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷര്‍ട്ടും, വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവര്‍കോട്ടുമായാണ് പരിഷ്കരിച്ചിരിക്കുന്നത്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാര്‍ ഏറെ നാളായി ഉയര്‍ത്തിയ ആവശ്യമാണ് അംഗീകരിച്ചിരിക്കുന്നത്.

 

ഇതിനായി 60,000 മീറ്റര്‍ തുണി കേരള ടെക്സ്റ്റൈല്‍ കോര്‍പറേഷൻ കൈമാറിയിട്ടുണ്ട്. യൂണിഫോമില്‍ നെയിം ബോര്‍ഡും ഉണ്ടാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top