×

ബിജെപിയില്‍ ചേര്‍ന്ന R C പള്ളി വികാരിയെ പ്രായമായവരെ താമസിപ്പിക്കുന്നിടത്തേക്ക് മാറ്റി

ടുക്കി: പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ച വൈദികനെ പള്ളി വികാരി ചുമതലയില്‍ നിന്ന് സഭാനേതൃത്വം നീക്കിയതില്‍ ഇടപെടേണ്ടതില്ലെന്ന് ബിജെപി.

ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ.കുര്യാക്കോസ് മറ്റത്തിനെതിരെയാണ് ഇടുക്കി രൂപത നടപടി സ്വീകരിച്ചത്. പ്രായമായവരെ താമസിപ്പിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് പുരോഹിതനെയിപ്പോള്‍.

'ക്രൈസ്‌തവര്‍ക്ക് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണെന്ന് കരുതുന്നില്ല'; ബിജെപിയില്‍ ചേര്‍ന്ന വൈദികനെതിരെ നടപടി കടുപ്പിച്ച്‌ ഇടുക്കി രൂപത

 

15 ദിവസം മുൻപാണ് ഫാ.കുര്യാക്കോസിന് അംഗത്വം നല്‍കിയതെന്നാണ് ബിജെപി വിശദമാക്കുന്നത്. കഴിഞ്ഞദിവസം പള്ളിയില്‍വച്ച്‌ വൈദികന് പാര്‍ട്ടി സ്വീകരണവും നല്‍കിയിരുന്നു. റോമൻ കത്തോലിക്കാ സഭയുടെ നിയമപ്രകാരം വൈദികര്‍ പരസ്യമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാൻ പാടില്ല. ഇത് വിശ്വാസികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് സഭയുടെ വിശദീകരണം. അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് പുരോഹിതനെ പ്രായമായവരെ താമസിപ്പിക്കുന്നയിടത്തേയ്ക്ക് മാറ്റിയത്.

ബിജെപി ഇടുക്കി ജില്ലാ അദ്ധ്യക്ഷൻ കെ എസ് അജി നേരിട്ടെത്തിയായിരുന്നു ഫാ.കുര്യാക്കോസിന് ഷാള്‍ അണിയിച്ച്‌ അംഗത്വം നല്‍കിയത്. ക്രൈസ്‌തവര്‍ക്ക് ചേരാൻ കൊള്ളില്ലാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു പാര്‍ട്ടി അംഗത്വത്തെക്കുറിച്ച്‌ ഫാ.കുര്യാക്കോസ് പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top