×

ഏഷ്യൻ ഗെയിംസ്, അത്‌ലറ്റിക്സില്‍ വീണ്ടും മലയാളിതിളക്കം, ലോംഗ് ജമ്ബില്‍ ആൻസി സോജന് വെള്ളി

ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സില്‍ വനിതകളുടെ ലോംഗ് ജമ്ബില്‍ മലയാളി താരം ആൻസി സോജന് വെള്ളി മെഡല്‍.

കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ആൻസി 6.63 മീറ്റര്‍ പിന്നിട്ടാണ് വെള്ളിമെഡല്‍ നേട്ടത്തിലെത്തിയത്.

അഞ്ചാം ശ്രമത്തിലാണ് ആൻസിയുടെ മെഡല്‍ നേട്ടം. 6.73 മീറ്റര്‍ ചാടിയ ചൈനയുടെ സിയോങ് ഷിഖി സ്വര്‍ണം നേടി.

ഏഷ്യൻ  ഗെയിംസ്,  അത്‌ലറ്റിക്സില്‍  വീണ്ടും മലയാളിതിളക്കം,  ലോംഗ് ജമ്ബില്‍ ആൻസി സോജന് വെള്ളി

 

മറ്റൊരു ഇന്ത്യൻ താരം ശൈലി സിംഗിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 6.48 മീറ്റര്‍ ആയിരുന്നു ശൈലി സിംഗിന്റെ മികച്ച ദൂരം. ആദ്യശ്രമത്തില്‍ 6.13, രണ്ടാംശ്രമത്തില്‍ 6.49, മൂന്നാംശ്രമത്തില്‍ 6.56 , നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആൻസിയുടെ മുന്നേറ്റം. മെഡല്‍ നേട്ടത്തിലെത്തിയ 6.63 മീറ്റര്‍ ദൂരം താരത്തിന്റെ മികച്ച പ്രകടനം കൂടിയായി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 59ല്‍ എത്തി. 13 സ്വര്‍ണം, 23 വീതം വെള്ളി, വെങ്കലം മെ‌ഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top