×

. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പൊലീസ് അകമ്ബടിക്കുമായി 1000 മുതല്‍ 3000 വരെ ഫീസ് ; ഉത്തരവ് മരവിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പൊലീസ് അകമ്ബടിക്കുമായി 1000 മുതല്‍ 3000 വരെ ഫീസ് ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്‍റെ കഴിഞ്ഞ മാസത്തെ ഉത്തരവ്.

ഇതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലുള്ള ഹര്‍ജികളില്‍ തീര്‍പ്പാക്കുന്നതുവരെ ഫീസ് ഈടാക്കേണ്ടെന്ന് ഡിജിപി നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top