×

യുദ്ധം തുടങ്ങിയത് ഇസ്രായേലല്ല; മൂന്നു ലക്ഷം സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തി നെതന്യാഹു

തെല്‍ അവീവ്: ഇസ്രായേല്‍ യുദ്ധം തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

തങ്ങളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

 

ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി മൂന്നു ലക്ഷം സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തിയത്.

1973ലെ യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ സൈനികനടപടിയാണിതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയിലെ വ്യോമാക്രമണത്തിന്റെ വീഡിയോയും നെതന്യാഹു പങ്കുവെച്ചു. ഹമാസിനെ ഐ.എസിസോട് ഉപമിച്ച അദ്ദേഹം നാഗരികതയുടെ ശക്തികള്‍ ഒന്നിച്ച്‌ അതിനെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തു.

 

ഹമാസ് യുദ്ധത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അവര്‍ ദീര്‍ഘകാലം ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് ലോക നേതാക്കളും നല്‍കിയ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top