×

റോക്കറ്റ് ആക്രമണം ; കണ്ണൂര്‍കാരി കെയര്‍ ടേക്കറായ ഷീജ ആനന്ദ് അപകടനില തരണം ചെയ്തു

ടെല്‍ അവീവ്; ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്സ് അപകടനില തരണം ചെയ്തു. പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

ര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ഷീജയ്ക്ക് അപകടം സംഭവിച്ചത്. ഷീജയുടെ കൈകാലുകള്‍ക്കും വയറിനുമാണ് പരിക്കേറ്റത്. ഇതോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഷീജയുടെ സുഹൃത്തുക്കളാണ് പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിച്ചത്.

നാട്ടിലെ ബന്ധുക്കളുമായി അവര്‍ ഫോണില്‍ സംസാരിച്ചു. ഷീജ ടെല്‍ അവീവിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. സൗത്ത് ഇസ്രയേലിലുള്ള അഷ്‌കിലോണില്‍ കെയര്‍ടേക്കര്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു ഷീജ. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രയേലിലാണ് അവര്‍ ജോലി ചെയ്യുന്നത്.

 

malayali nurse israel

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top