×

പുതുപ്പള്ളിയിലേത് പിണറായി സര്‍ക്കാരിനെതിരെയുള്ള ജനവികാരം – എം മോനിച്ചന്‍

കാഞ്ഞാർ:
സി പി എം നേതൃത്വത്തിൽ യു ഡി എഫ് നേതൃത്വത്തിനെതിരെ നടത്തിവരുന്ന അധിക്ഷേപ രാഷ്ട്രീയത്തിനെതിരായ ജനകീയ താക്കീതാണ് ചാണ്ടി ഉമ്മന്റെ തിളക്കമാർന്ന വിജയമെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പറഞ്ഞു. നുണപ്രചരണങ്ങൾകൊണ്ട് പിണറായി സർക്കാരിനെതിരായ ജനവികാരം മായിക്കാനാവില്ലെന്നും യു ഡി എഫ് കുടയത്തൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞാർ ടൗണിൽ നടത്തിയ ആഹ്ളാദ പ്രകടനത്തിന് ശേഷം നടന്ന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.മോനിച്ചൻ.

യു ഡി എഫ് കൺവീനർ ഫ്രാൻസിസ് പടിഞ്ഞാറേടത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി അംഗം എം.കെ പുരുഷോത്തമൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മുരളീധരൻ , തോമസ് മുണ്ടയ്ക്കപ്പടവിൽ , അബ്ദുൾ അസ്സീസ് എന്നിവർ പ്രസംഗിച്ചു.

കുടയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ, പി.സി.ജോസഫ് , പുഷ്പ വിജയൻ , ബേബി പിണക്കാട്ട്, എം.എ റഹിം, , റ്റി.സി. ചെറിയാൻ, ഷാജി കല്ലും മാക്കൽ,ഷിബി പനം ന്താനം, കുര്യാച്ചൻ വള്ളോം പുരയിടം , ലിയോ ചന്ദ്രൻ കുന്നേൽ, ടോമി തുളു വനാനി, സി.എസ്.രതീഷ് ,ബിജു മാട്ടേൽ, സിബി മുകുളത്ത് , ജിമ്മി വെട്ടം, സൈബു ചാക്കോചി, റ്റി എൻ രാജപ്പൻ പിള്ള , സോമനാഥ് കാഞ്ഞാർ , മോഹനൻ ഞരളംപുഴ , ദിലീപ് കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top