×

മാസപ്പടി ചിലരുടെ മനോനില ; സേവനത്തിനുള്ള പ്രതിഫലമാണ് എല്ലാം ജിഎസ്ടിയും ഇന്‍കം ടാക്‌സും നല്‍കിയത് – മുഖ്യമന്ത്രി – വീണ വിവാദത്തില്‍ മറുപടി പറഞ്ഞ് വിജയന്‍ ;

തിരുവനന്തപുരം: വസ്തുതകളുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളാണ് സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അടിയന്തരപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരള ഹൗസില്‍ ബ്രേക്‌ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാള്‍ നന്ദകുമാറിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് ഞാൻ. അത് പറയാൻ വിജയന് മടിയില്ല. ദല്ലാള്‍ എന്റെയടുത്ത് വന്നു എന്നത് ആവശ്യത്തിന് വേണ്ടി കെട്ടിച്ചമച്ച കഥയാണ്.

 

മറ്റ് പലയിടത്തും പോകും. എന്നാല്‍, എന്റെയടുത്ത് വരാനുള്ള മാനസികാവസ്ഥ അത്ര പെട്ടെന്ന് അയാള്‍ക്ക് ഉണ്ടാകുമെന്ന് കരുതുന്നില്ല. പരാതിയില്‍ ഞാൻ പ്രത്യേക താല്‍പ്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാറില്‍ രാഷ്ട്രീയ താല്‍പ്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ല. ‘- മുഖ്യമന്ത്രി പറഞ്ഞു.

‘സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലില്ല. സോളാറില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലുള്ള നിലപാട്. ഉമ്മൻ ചാണ്ടിക്കെതിരെ മുമ്ബ് ആരോപണം ഉന്നയിച്ചത് മുൻ ചീഫ് വിപ്പ് പി സി ജോര്‍ജാണ്.

 

ലഭ്യമല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ അന്വേഷണം പ്രയാസമാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ അടങ്ങിയ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിക്ഷം ആവശ്യപ്പെട്ടാല്‍ അതിന്റെ നിയമവശങ്ങള്‍ നോക്കി നടപടി എടുക്കാൻ തയ്യാറാണ്.

സര്‍ക്കാരിന് ഏത് അന്വേഷണത്തിനും വിരോധമില്ല. ‘- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top