×

”പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വിശുദ്ധ ചാണ്ടി സാറേ, സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥന സമര്‍പ്പിച്ചിട്ടുണ്ട്’, പുണ്യാളൻ ഒറിജിനലാണോന്ന് എട്ടാം തീയതിയറിയാം, വിവാദം

കോട്ടയം: പുതുപ്പള്ളിയില്‍ പോളിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ കണ്ട ഒരു കുറിപ്പ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

‘പുതുപ്പള്ളിയിലെ പുതിയ പുണ്യാള വി. ചാണ്ടി സാറേ…സ.ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമേ’- എന്നാണ് കുറിപ്പിലുള്ളത്.

ഫേസ്ബുക്കില്‍ മെല്‍ബിൻ സെബാസ്റ്റ്യൻ എന്നയാള്‍ ഇതിന്റെ ഫോട്ടോ ഇട്ടിട്ടുണ്ട്. ‘ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്റെ അടുത്തുപോയി സ. ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനലാണോയെന്ന് എട്ടാം തീയതി അറിയാം’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഈ പോസ്റ്റിന് പിന്നില്‍ സി പി എം ആണെന്ന ആരോപണവുമായി യു ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. മെല്‍ബിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top