×

75 ലക്ഷം പേരുടെ കയ്യില്‍ ഓണ ബംമ്പര്‍ ; തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചക്ക് രണ്ട് മണി; 25 കോടി, ഓണം ബമ്ബര്‍ നറുക്കെടുപ്പ്

തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികള്‍ ഉറ്റുനോക്കുന്ന ഓണം ബമ്ബര്‍ നറുക്കെടുപ്പ് ഇന്ന്. ബമ്ബര്‍ സമ്മാനം ഉള്‍പ്പെടെ ഇത്തവണ 21 പേര്‍ക്കാണ് കോടികള്‍ ലഭിക്കുക.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്ബര്‍ വില്‍പ്പനയിലെ സര്‍വ്വകാല റെക്കോര്‍ഡാണിത്.

ഇന്ന് രാവിലെ 10 മണി വരെ ലോട്ടറി ഓഫീസുകളില്‍ നിന്ന് ഏജന്റുമാര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബമ്ബര്‍ ലോട്ടറിക്കുള്ളത്. ബമ്ബര്‍ സമ്മാനം ഉള്‍പ്പെടെ ഇത്തവണ 21 പേര്‍ക്കാണ് കോടികള്‍ ലഭിക്കുക. ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്ബോള്‍ രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേര്‍ക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. കഴിഞ്ഞതവണ ഒരാള്‍ക്ക് അഞ്ചുകോടിയായിരുന്നു രണ്ടാം സമ്മാനം.‌

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക് ലഭിക്കും. രണ്ടുലക്ഷം വീതം പത്തുപേര്‍ക്ക് ലഭിക്കുന്ന തരത്തിലാണ് അഞ്ചാം സമ്മാനം. ആറാം സമ്മാനം 5,000 രൂപ വീതം 60 പേര്‍ക്ക് ലഭിക്കും (അവസാന നാല് അക്കങ്ങള്‍ക്ക്), ഏഴാം സമ്മാനം 2,000 രൂപ വീതം 90 പേര്‍ക്കും (അവസാന നാല് അക്കങ്ങള്‍ക്ക്), എട്ടാം സമ്മാനം ആയിരം രൂപ വീതം 138 പേര്‍ക്ക് (അവസാന നാല് അക്കങ്ങള്‍ക്ക്) ലഭിക്കും. ഒൻപതാം സമ്മാനം 500രൂപ വീതം 306 പേര്‍ക്ക് ലഭിക്കും (അവസാന നാല് അക്കങ്ങള്‍ക്ക്). 5,00,000 രൂപയാണ് ഓണം ബമ്ബറിൻ്റെ സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്, ഒന്നാം സമ്മാനത്തിന് അര്‍ഹമായ നമ്ബറുള്ള ടിക്കറ്റുകള്‍, സീരീസ് വ്യത്യാസമുള്ളവയ്ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top