×

സോളാര്‍ ബലാത്സംഗക്കേസിലെ പ്രസ്താവന രാഷ്ട്രീയ വെെരാഗ്യം; പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പി സി ജോര്‍ജ്

കോട്ടയം: സോളാര്‍ ബലാത്സംഗക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പി സി ജോര്‍ജ്. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഉമ്മൻചാണ്ടിയ്‌ക്കെതിരെ അന്ന് നടത്തിയ പ്രസ്താവന രാഷ്ട്രീയ വെെരാഗ്യത്തിന്റെ പേരിലാണെന്നും പി സി ജോര്‍ജ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

കാലഹരണപ്പെട്ടുപോയ വിവാദം വീണ്ടും തുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ല. ഉമ്മൻചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ ആദ്യം താൻ സംശയിച്ചെന്നും എന്നാല്‍ അവര്‍ പറഞ്ഞ സാഹചര്യം വച്ച്‌ തെറ്റിദ്ധരിച്ചുപോയിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്രെെംബ്രാഞ്ച് അന്വേഷണസംഘത്തോട് പക്ഷേ സംഭവം തെറ്റാണെന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി. പിണറായി വിജയൻ അധികാരത്തില്‍ വന്നപ്പോള്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി അന്വേഷണം സി ബി ഐയ്ക്ക് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘സി ബി ഐ അന്വേഷണം ആയപ്പോള്‍ ഈ സ്ത്രീ ഇവിടെ വന്നു, പര്‍ദ്ദയൊക്കെ ധരിച്ച്‌ ആരും കാണാതെയാണ് വന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്. സാറൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍. ഇതുപോലെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് എഴുതിത്തന്നു. ഞാനൊന്നും മിണ്ടിയില്ല, കാരണം അവരോട് പിണങ്ങാൻ കഴിയില്ല. അവര്‍ ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്. അതാണ് എനിക്ക് അവരോട് സഹതാപം. ഞാനൊന്നും മിണ്ടിയില്ല, അവരങ്ങ് പോയി. സി ബി ഐ ഉദ്യോഗസ്ഥര്‍ വന്നു. പരാതി വസ്തുതാവിരുദ്ധമാണെന്ന് ഞാൻ പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണ്, അന്നത്തെ സാഹചര്യംവെച്ച്‌ വൈരാഗ്യം തീര്‍ത്തതാണ് എന്ന് പറഞ്ഞ്, അവര്‍ എഴുതിത്തന്ന കടലാസ് എടുത്ത് സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു. അതുവായിച്ചപ്പോള്‍ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവര്‍ക്ക് മനസിലായി’.- പി സി ജോര്‍ജ് വെളിപ്പെടുത്തി.

മാദ്ധ്യമങ്ങളില്‍ പറഞ്ഞത് മൊഴിയായി നല്‍കിയാല്‍ ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്യമെന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. എന്നാല്‍ തന്നെ അതിന് കിട്ടില്ലെന്ന് പറഞ്ഞുവെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top