×

സഹകരണബാങ്കുകളിലെ നിക്ഷേപം ; യാതൊരു ആശങ്കയും വേണ്ട – പാക്ക്‌സ് അസോസിയേഷന്‍

സഹകരണ മേഖലയെ തകർക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കുക.

സഹകരണ മേഖലയെ തകർക്കുവാൻ കേന്ദ്ര ഗവൺമെന്റും നിക്ഷിപ്തതാൽപര്യ ക്കാരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങൾ സഹകാരികൾ തിരിച്ചറിയണമെന്ന് പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്, അസോ സിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.

കേരളത്തിൽ ആകെ 1638 പ്രാഥമിക സഹകരണസംഘങ്ങൾ ആണ് ഉള്ളത്. ചില സഹകരണസ്ഥാപനങ്ങളിൽ നടന്നിട്ടുള്ള ഒറ്റപ്പെട്ട ക്രമക്കേടുകൾ സർക്കാർ ഗൗരവത്തോ ടെയാണ് കാണുന്നത്. അത്തരം സ്ഥാപനങ്ങളിൽ നിക്ഷേപകന്റെ പണം നഷ്ടപ്പെടാതിരി ക്കുവാനുള്ള നടപടികൾ സർക്കാർ തന്നെ സ്വീകരിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകളിലേത് പോലെ തന്നെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സഹകരണ നിക്ഷേപ ഗാരന്റി ബോർഡ് സുരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രതിസന്ധിയിലാകുന്ന സംഘ ങ്ങളെ സംരംക്ഷിക്കുവാൻ പുനരുദ്ധാരണ നിധി രൂപീകരിച്ചു.

 

ഇതിനായി 1200 കോടി രൂപ സജ്ജമാക്കിയിട്ടുണ്ട്. സഹകരണ വികസനക്ഷേമനിധി ബോർഡിൽ നിന്ന് ധനസ പായം നൽകുന്ന പദ്ധതിയും നിലവിലുണ്ട്.സഹകരണ ബാങ്കുകളിലെ ക്രമക്കേടിനുള്ള സാധ്യത പരിപൂർണ്ണമായി ഇല്ലാതാക്കുന്നതിനും സഹകരണപ്രസ്ഥാനങ്ങളുടെ പുരോഗ തിക്കും ആധുനികവൽക്കരണത്തിന് വേണ്ടി സഹകരണ നിയമഭേദഗതി നിയമസഭ പാസാക്കി കഴിഞ്ഞു. 2.80 ലക്ഷം കോടി രൂപയുടെ നിക്ഷേപവും അത്രതന്നെ വായ്പയു മുള്ള കേരളത്തിന്റെ സഹകരണമേഖല ഇന്ത്യക്കും ലോകത്തിനും തന്നെ മാതൃകയാണ്. വസ്തുതകൾ ഇതായിരിക്കെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയ്ക്കെ തിരെ വാർത്തകളുടെ കുത്തോഴുക്കുകൾ സൃഷ്ടിക്കുന്നത്.

 

 

ഈ മേഖലയെ തകർക്കുക. എന്ന ലക്ഷ്യം വച്ച് കൊണ്ടാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നിക്ഷേപകരെ പ്പെടുത്തുന്നതിനും സഹകരണമേഖലയെ തകർക്കുന്നതിനുമുള്ള ബോധപൂർവ്വമായ നീക്ക ങ്ങൾ സഹകാരികൾ തിരിച്ചറിയുകയും ജാഗ്രത പാലിക്കുകയും ചെയ്യണം. പതിറ്റാണ്ടു കൾ നീണ്ട ത്യാഗപൂർണ്ണമായ പ്രവർത്തനത്തിലൂടെ കേരളം പടുത്തുയത്തിയ സഹക രണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നതിനുള്ള നീക്കതിനെതിരെ സഹകാരികൾ രംഗത്തിറങ്ങും.

ഇടുക്കി ജില്ലയിലെ 22 പ്രാഥമിക സഹകരണ ബാങ്കുകളിലായി 2441 കോടി രൂപ യുടെ നിക്ഷേപം ഉണ്ട്. എന്നാൽ ബാങ്കുകൾ നൽകിയിട്ടുള്ള വായ്പയാകട്ടെ 4496 കോടി രൂപയാണ്. ഇതിൽ 774 കോടി രൂപയുടെ കാർഷിക വായ്പയും 3722 കോടി രൂപയുടെ കാർഷികേതര വായ്പയും ആണ്. 1592 സ്ഥിരം ജീവനക്കാരും അതിലേറെ താൽക്കാ ലിക ജീവനക്കാരും ജില്ലയിലെ സഹകരണസ്ഥാപനങ്ങൾ വഴി ജോലി ചെയ്ത് ഉപജീ വനം നടത്തുന്നുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണസ്ഥാപന ങ്ങൾ ഇടപെടാത്ത ഒരു മേഖലയുമില്ല. ഏതെങ്കിലും സഹകരണ പ്രസ്ഥാനവുമായി ബന്ധ പ്പെടാത്ത ഒരു കൃഷിക്കാരനും ജില്ലയിൽ ഇല്ല. ആയിര കണക്കിന് വിദ്യാർത്ഥികൾ വിദേ ശത്ത് പോയി പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഈ സ്ഥാപനങ്ങളാണ് വഴിയൊ രുക്കിയത്. ജില്ലയിലെ സഹകരണപ്രസ്ഥാനങ്ങളിൽ ഏറിയ പങ്കും കൃഷിക്കാർക്ക് വേണ്ടി യുള്ള സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തുന്നവയാണ്. കാർഷിക നഴ്സറികൾ, വളം ഡിപ്പോകൾ, തേയിലഫാക്ടറികൾ, ഏലം സ്റ്റോറുകൾ, ഇക്കോഷോപ്പുകൾ, ഫാർമേഴ്സ് സർവ്വീസ് സെന്ററുകൾ, മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ, കാർഷികോൽപ്പന്നങ്ങളുടെ സംഭരണ ണിറ്റുകൾ, അഗ്രികോപ്പ് മാർട്ടുകൾ എന്നിവയ്ക്ക് പുറമെ ഹോസ്പിറ്റലുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ലാബുകൾ സൂപ്പർമാർക്കറ്റുകൾ,ആമ്പുലൻസ് സർവ്വീ സുകൾ, ടൂറിസം മേഖലയിലുള്ള ഇടപെടലുകൾ, ഉൽസവകാല ചന്തകൾ തുടങ്ങിയവ യെല്ലാം സഹകരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് വേണ്ടി ഏറ്റെടുത്ത് നടത്തി വരു ന്നു. കോവിഡ് മഹാമാരിയിലും, മഹാപ്രളയം ഉണ്ടായ സാഹചര്യങ്ങളിലും ജില്ലയിലെ സഹകരണസ്ഥാപനങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വീടും സ്ഥലവും നഷ്ടപ്പെട്ട ആളുകൾക്ക് 242 വീടുകൾ സഹകരണവകുപ്പ് നടപ്പിലാക്കിയ കെയർ ഹോം പദ്ധതി പ്രകാരം ജില്ലയിൽ മാത്രം നിർമ്മിച്ച് നൽകിയിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാപെൻഷനുകൾ ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ വഴി വീടുകളിലെത്തി ഗുണഭോക്താക്കളുടെ കൈകളിലെത്തിച്ച് കൊടുക്കുന്നത് പ്രതിവർഷം 64.36 കോടി രൂപയാണ് കർഷക കടാശ്വാസകമ്മീഷൻ ഇളവുകൾ അനുവദിക്കുന്നത് സഹ കുരണ സ്ഥാപനങ്ങളിൽ കൂടി നൽകുന്ന വായ്പകൾക്ക് മാത്രമാണ്. നിലവിൽ ജില്ലയിൽ കോടി കണക്കിന് രൂപയുടെ ഇളവ് നൽകിയിട്ടുണ്ട്. മാരക രോഗബാധിതരായ സഹക രണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് നൽകുന്ന ധനസഹായമായ അംഗസമാശ്വാസ നിധിയിലൂടെ ഒരു വർഷത്തിനുള്ളിൽ 3 കോടി 64 ലക്ഷം രൂപ നൽകിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ ഒക്ടോബർ 30-നകം ആധു നിക ബാങ്കിംഗ് സൗകര്യങ്ങളായ മൊബൈൽ ബാങ്കിംഗ്, NEFT RTGS, LIPI ATM CARD തുടങ്ങിയ സൗകര്യങ്ങൾ ഇടപാടുകാർക്ക് നൽകുകയാണ്.

സഹകരണമേഖലയുടെ കരുത്ത് ഇല്ലാതാക്കി കോർപ്പറേറ്റുകളെ സഹായിക്കുവാൻ സംസ്ഥാന വിഷയമായ സഹകരണത്തിന് മേൽ കേന്ദ്രനിയമങ്ങളും നിയന്ത്രണങ്ങളും ‘കേന്ദ്രഗവൺമെന്റ് അടിച്ചേൽപ്പിക്കുകയാണ് മൾട്ടി സ്റ്റേറ്റ് സംഘങ്ങളിലൂടെ യാതൊരു ഗാരന്റിയുമില്ലാതെ കൂടുതൽ പലിശയ്ക്ക് നിക്ഷേപം സ്വീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലെ വൻകിടകാർക്ക് വായ്പ നൽകുവാൻ ഉപയോഗിക്കുകയാണ്.

ഈ സാഹചര്യത്തിൽ ജനങ്ങൾ ഒറ്റകെട്ടായി പടിത്തുയർത്തിയ സഹകരണ പ്രസ്ഥാ നങ്ങൾക്കെരെയുള്ള കുപ്രചരണങ്ങളെ പ്രതിരോധിക്കാൻ ഒക്ടോബർ 1 മുതൽ 15 വരെ സഹകാരികളും ജീവനക്കാരും സഹകരണ വകുപ്പിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിൽ ഭവനസന്ദർശന പരിപാടി നടത്തുവാൻ പാക്സ് അസോസിയേഷൻ തീരുമാനിച്ചു

പത്രസമ്മേളനത്തിൽ പാക്സ് അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ. റോമിയോ സെബാസ്റ്റ്യൻ. പ്രസിഡന്റ് ശ്രീ.കെ.ദീപക്, ശ്രീ.ടോമി കാവാലം, ശ്രീ.സു രേഷ് ബാബു.ആർ പ്രശോഭ് എന്നിവർ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top