×

തിരുവോണത്തിന് വീട്ടില്‍ ബീഫും മീനും; പി കെ ശ്രീമതി പരാതി നല്‍കി;

ണ്ണൂര്‍: തിരുവോണത്തിന് വീട്ടില്‍ ബീഫും മീനും ഉച്ചയ്ക്ക് വിളമ്ബുമെന്ന് താൻ പറഞ്ഞു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം നേതാവ് പി കെ ശ്രീമതി പൊലീസില്‍ പരാതി നല്‍കി.

വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച്‌ അന്വേഷിക്കണമെന്ന് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ ശ്രീമതി ആവശ്യപ്പെട്ടു.

”തിരുവോണത്തിന് എന്റെ വീട്ടില്‍ ബീഫും മീനും ഉച്ചയ്ക്ക് വിളമ്ബുമെന്ന് ഞാൻ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച്‌ പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തില്‍ പോര്‍ക്ക് വിളമ്ബും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാൻ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നത് പോലുള്ള വിദ്വേഷമാണ് യുപി പോലുള്ള സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ പടര്‍ത്തുന്നത്.

പശുക്കടത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു. ദളിതര്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും നേരെ സംഘടിത അക്രമം നടക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ആര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. അത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താല്‍പര്യമാണ്.
അങ്ങനെയിരിക്കെ, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഞാൻ പറയാത്ത കാര്യങ്ങള്‍ ഇങ്ങനെ ബോധപൂര്‍വം പ്രചരിപ്പിക്കുന്നത്.”-പി കെ ശ്രീമതി അഭിപ്രായപ്പെട്ടു.

മതസ്പര്‍ധ ഉണ്ടാക്കാനുള്ള ശ്രമത്തോടൊപ്പം, വ്യക്തിപരമായി താറടിച്ചു കാണിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. വ്യാജപ്രചരണം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും മുൻ എംപിയുമായ പി കെ ശ്രീമതി ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top