×

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തലച്ചോര്‍ ബിമല്‍ പട്ടേല്‍ ; 888 എംപിമാര്‍ക്ക് ഇരിപ്പിടം – ഒരു സീറ്റില്‍ രണ്ടുപേര്‍

ന്യൂഡല്‍ഹി : ആധുനിക ശൈലിയില്‍ തൃകോണാകൃതിയിലുള്ള പുതിയ മന്ദിരത്തിലേക്കാണ് അംഗങ്ങള്‍ നാളെ പ്രവേശിക്കുന്നത്. മേയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചത്.

ഏറെ പ്രത്യേകതകളുള്ള ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് ഡിസൈൻ ചെയ‌്ത ആര്‍ക്കിടെക്‌ട് വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയുമോ?

 

പ്രത്യേകതകള്‍

 നാലു നിലകള്‍ (ഭൂമിക്കടിയില്‍ ഒന്ന്, ഭൂനിരപ്പില്‍ ഒന്ന്, മുകളില്‍ രണ്ട് )

 വിസ്‌തൃതി: 64,500 ചതുരശ്ര മീറ്റര്‍  മൂന്ന് പ്രധാന കവാടങ്ങള്‍: ജ്ഞാന ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍

 സെൻട്രല്‍ ഹാളിന് പകരം ദേശീയ വൃക്ഷമായ ആല്‍മരത്തിന്റെ തീമില്‍ നിര്‍മ്മിച്ച സെൻട്രല്‍ ലോഞ്ച്

 ലോക്‌സഭാ ചേംബര്‍ – 3015 ചതുരശ്ര മീറ്റര്‍

 888 എംപിമാര്‍ക്ക് ഇരിപ്പിടം – ഒരു സീറ്റില്‍ രണ്ടുപേര്‍

 രാജ്യസഭാ ചേംബര്‍: 3220 ചതുരശ്ര മീറ്റര്‍ വിസ്‌തൃതി. 384ല്‍ കൂടുതല്‍ എം.പിമാര്‍ക്ക് ഇരിപ്പിടം

 സീറ്റുകളില്‍ ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റല്‍ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്‌ട്രോണിക് പാനല്‍

 മേല്‍ക്കൂരയില്‍ ആറര മീറ്റര്‍ ഉയരവും 9,500 കിലോ ഭാരമുള്ള വെങ്കലത്തില്‍ തീര്‍ത്ത കൂറ്റൻ അശോകസ്‌തംഭം

തലച്ചോര്‍ ബിമല്‍ പട്ടേല്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആര്‍ക്കിടെക്‌ട് ഗുജറാത്ത് സ്വദേശി ബിമല്‍ പട്ടേലാണ്. 1984ല്‍ അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എൻവയോണ്‍മെന്റല്‍ പ്ലാനിംഗ് ആൻഡ് ടെക്നോളജിയില്‍ നിന്ന് ആര്‍ക്കിടെക്ച്ചറില്‍ ബിരുദം. 1988ല്‍ മാസ്റ്റേഴ്സ് ബിരുദം നേടി. 1995ല്‍ യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയില്‍ നിന്ന് പി.എച്ച്‌ഡി. 2019ലാണ് സെൻട്രല്‍ വിസ്ത പ്രൊജക്ടിന്റെ ഭാഗമാകുന്നത്. കണ്‍സള്‍ട്ടൻസി സേവനത്തിന് 230 കോടിയോളം രൂപയാണ് ബിമല്‍ പട്ടേലിന്റെ കമ്ബനിക്ക് ലഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top