×

ഗ്ലാസ് ബ്രിഡ്ജ് കാണാൻ ആളില്ല ; പെരുമ്പാവൂരിലെ കിക്കി യും ഡിടിപിസിയും നിരക്ക് പകുതിയാക്കി

ടുക്കി: അടുത്തിടെ പ്രവേശനം ആരംഭിച്ച വാഗമണ്ണിലെ ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന ഗുരുതര ആരോപണവുമായി വിനോദ സഞ്ചാരികളും നാട്ടുകാരും.

കനത്ത മഴയിലും മഞ്ഞിലും വിനോദ സഞ്ചാരികള്‍ക്ക് കയറി നില്‍ക്കാൻ പോലുമുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ്. എന്നാല്‍ ഇതിനെ അവഗണിച്ചാണ് ഗ്ലാസ് ബ്രിഡ്ജില്‍ പ്രവേശനം അനുവദിക്കുന്നത്. മഴയ്‌ക്ക് പിന്നാലെ ബ്രിഡ്ജില്‍ കുടുങ്ങിയവര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. മഴ കനത്തതോടെ വിനോദ സഞ്ചരികള്‍ ടിക്കറ്റ് പണം റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാല്‍ തുക റീഫണ്ട് ചെയ്യാൻ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് വിനോദ സഞ്ചാരികളും അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. മൂന്ന് മണിക്കൂറോളമാണ് മഴ നനഞ്ഞ് സഞ്ചാരികള്‍ നിന്നത്. ഈ സമയം ബ്രിഡ്ജിലേക്ക് മറ്റുള്ളവരെ കയറ്റി വിടാതിരുന്നതും സഞ്ചാരികള്‍ക്ക് തിരിച്ചടിയായി. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമാണ്. സര്‍ക്കാര്‍ രൂപ വാങ്ങിക്കുന്നതല്ലേ അടിസ്ഥാന സൗകര്യങ്ങള്‍ എങ്കിലും ഒരുക്കണമെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്.

വൻ തുക ഈടാക്കിയാണ് ബ്രിഡ്ജില്‍ പ്രവേശനം അനുവദിക്കുന്നത്. ഇതും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉദ്ഘാടനത്തിന് പിന്നാലെ ഒരാള്‍ക്ക് 500 രൂപ എന്ന നിരക്കിലായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയ്‌ക്കിപ്പുറം സര്‍ക്കാരിന് വൻ തിരിച്ചടി നേരിട്ടു. സഞ്ചാരികള്‍ കയറാതെ ഗ്ലാസ് ബ്രിഡ്ജിനെ അവഗണിച്ചതോടെ നിരക്ക് കുറച്ചു. 50 ശതമാനത്തോളം തുകയാണ് അധികൃതര്‍ കുറച്ചത്. പിന്നാലെയാണ് സഞ്ചാരികളോടുള്ള തികഞ്ഞ അവഗണന.

സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡിടിപിസിയും പെരുമ്ബാവൂരിലെ കിക്കി സ്റ്റാര്‍സും ചേര്‍ന്ന് കണ്ണാടിപ്പാലം യാഥാര്‍ത്ഥ്യമാക്കിയത്.

 

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണ്ണിലേത്. ആളുകള്‍ എത്താതായതോടെ 500 രൂപയുണ്ടായിരുന്ന പ്രവേശനഫീസ് 250 രൂപയായായി അടുത്തിടെ കുറച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആണ് രാജ്യത്തെ ഏറ്റവും നീളം കൂടിയ ക്യാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top