×

മുഴുവന്‍ ക്വാഷ്വല്‍ സ്വീപ്പര്‍മാരേയും സ്ഥിരപ്പെടുത്തണം : ഡി ബിനില്‍

 

പൈനാവ് : മുഴുവൻ സർക്കാർ ഓഫീസുകളിലും സ്ഥിരം സ്വീപ്പർ തസ്തിക രൂപീകരിക്കുന്നതിനും കാഷ്വൽ സ്വീപ്പർമാരെ സ്ഥിരപ്പെടുത്തുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള കണ്ടിജൻ്റ് എംപ്ലോയീസ് ഫെഡറേഷൻ ഇടുക്കി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

 

വർഷങ്ങളായി ഈ സേവനമേഖലയിൽ തുടരുന്ന ജീവനക്കാരെ മാറ്റി നിർത്തുന്നതിനും ശമ്പള വിതരണ സോഫ്റ്റ് വെയറിലെ സാങ്കേതികത്വം സൂചിപ്പിച്ച് ശമ്പളം നിഷേധിക്കുന്നതിനും ശ്രമങ്ങൾ നടക്കുന്നു.

 

 

ജോയിൻ്റ് കൗൺസിൽ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർഗോഡു നിന്നും ആരംഭിക്കുന്ന സിവിൽ സംരക്ഷണയാത്ര വിജയിപ്പിക്കുന്നതിന് മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.

പൈനാവ് എ.ഐ.റ്റി.യു.സി ഹാളിൽ ചേർന്ന ജില്ലാ കൺവെൻഷൻ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എം.ജെ ജോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ആർ.ബിജുമോൻ, ജില്ലാ പ്രസിഡൻ്റ് കെ.വി സാജൻ, സെക്രട്ടറി കെ.എസ് രാഗേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സുഭാഷ് ചന്ദ്ര ബോസ് സ്വാഗതവും, ഇടുക്കി മേഖലാ സെക്രട്ടറി എൻ.കെ രതീഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി സലോമി ബിനോയി (പ്രസിഡൻ്റ്), തോമസ് ഡൊമിനിക്ക് (സെക്രട്ടറി), റീത്ത കാർത്തികേയൻ (ഖജാൻജി) എന്നിവരുൾപ്പെടുന്ന കമ്മറ്റി നിലവിൽ വന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top