×

ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക്; ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

തൊടുപുഴ: ഇടുക്കി രാജക്കാട് പന്നിയാര്‍ക്കുട്ടിക്ക് സമീപം ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ സ്വദേശി അന്നമ്മ പത്രോസ് ആണ് മരിച്ചത്.

80 വയസായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധികയെ ഇന്നലെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ് ചാര്‍ജ് ചെയ്തത്. അതിന് ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

 

കുളത്തറക്കുഴിയില്‍ വച്ച്‌ നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ രാജക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top