×

“അച്ചു ഉമ്മൻ മിടുമിടുക്കി, ഞങ്ങളുടെ കൊച്ചുമോള്‍;” സ്ഥാനാര്‍ഥിയാകുന്നതില്‍ ഏവര്‍ക്കും യോജിപ്പെന്ന് തിരുവഞ്ചൂര്‍

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ ലോക്സഭ സ്ഥാനാര്‍ഥിയാകുന്നതില്‍ ഏവര്‍ക്കും പൂര്‍ണ യോജിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ.

സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു രീതിയുണ്ട്. അന്തിമ തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഒരു വ്യക്തി എന്ന നിലയില്‍ അച്ചു മിടുമിടുക്കിയാണ്. ഞങ്ങള്‍ക്ക് പരിപൂര്‍ണ സമ്മതമുള്ള ഞങ്ങളുടെ കൊച്ചുമോളാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

താൻ പ്രതിപക്ഷ നേതാവാകാൻ ആഗ്രഹിച്ചെന്നത് സംബന്ധിച്ച വിവാദം ഇനി കുത്തിപ്പൊക്കുന്നില്ല. അത് പഴയ കഥയാണ്.

 

അഭിപ്രായം ചോദിച്ച ശേഷം തീരുമാനം എടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

 

സീനിയോരിറ്റി നോക്കിയാല്‍ പ്രതിപക്ഷ നേതാവാകാൻ പലരുമുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റേത് മികച്ച പ്രവര്‍ത്തനമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top