×

വീണ്ടും ആലുവ ; കരഞ്ഞപ്പോള്‍ മര്‍ദിക്കാൻ നോക്കി, കുട്ടി ചോരയൊലിപ്പിച്ച്‌ അടുത്തേക്ക് ഓടിവന്നെന്ന് ദൃക്സാക്ഷി; ആലുവ പീഡനക്കേസ് പ്രതി തിരുവനന്തപുരം സ്വദേശി?

കൊച്ചി: ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്.

തിരുവനന്തപുരം സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. നിരവധി മോഷണക്കേസുകളില്‍ പ്രതിയും അലഞ്ഞ് തിരിയുന്ന സ്വഭാവക്കാരനാണ് ഇയാളെന്നും വിവരമുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ ഉടൻ അറസ്റ്റിലാകുമെന്നും ആലുവ റൂറല്‍ എസ്‌പി വിവേക് കുമാര്‍ വ്യക്തമാക്കി.

‘പുലര്‍ച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ജനല്‍ തുറന്ന് നോക്കിയത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഒരാള്‍ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാള്‍ മര്‍ദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചില്‍ നിര്‍ത്തി. പാന്റും ഷര്‍ട്ടും ധരിച്ച താടിയുള്ള ആളായിരുന്നു. സംശയം തോന്നി ഞാനും ഭാര്യയും വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോര്‍ച്ചും എടുത്ത് പുറത്തേക്കിറങ്ങി. തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണര്‍ത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാല്‍ കുട്ടിയെ കണ്ടെത്താനായില്ല. ‘- ദൃക്സാക്ഷി സുകുമാരൻ പറഞ്ഞു.

കരഞ്ഞപ്പോള്‍ മര്‍ദിക്കാൻ നോക്കി, കുട്ടി ചോരയൊലിപ്പിച്ച്‌ അടുത്തേക്ക് ഓടിവന്നെന്ന് ദൃക്സാക്ഷി; ആലുവ പീഡനക്കേസ് പ്രതി തിരുവനന്തപുരം സ്വദേശി?

‘അടുത്ത് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്ബോഴാണ് ഒരു കുട്ടി ‌ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടത്. പൂര്‍ണ നഗ്നയായിരുന്ന കുട്ടിയുടെ പുറകിലൂടെ രക്തമൊലിക്കുന്നുണ്ടായിരുന്നു. കുട്ടി പറഞ്ഞതനുസരിച്ച്‌ വീട്ടിലേയ്‌ക്ക് എത്തിച്ചു. അവിടെ ചെന്നപ്പോള്‍ വീട്ടുകാര്‍ക്ക് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്ന് തട്ടിയപ്പോഴാണ് വാതില്‍ തുറന്നത്. ആ വീട്ടില്‍ നിന്ന് എങ്ങനെ കൊണ്ടുപോയെന്ന് അറിയില്ല.’- ദൃക്സാക്ഷി വ്യക്തമാക്കി.

വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ നിഗമനം. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതിക്കായി പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപക തെരച്ചില്‍ പുരോഗമിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top