×

DA കുടിശിഖ ; ജീവനക്കാര്‍ക്ക് മാസശമ്പളത്തില്‍ 10,000 – 30,000 രൂപ കുറവ് – ആര്‍ ബിജുമോന്‍

 

 

അടിമാലി. – കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം അതിരൂക്ഷമായ വിലക്കയറ്റത്തെയാണ് നാം നേരിടുന്നത് നിശ്ചിത വരുമാനക്കാര യ സർക്കാർ ജീവനക്കാർക്കും , മറ്റ് തൊഴിലാളികൾക്കും അവരുടെ നിലവിലെ ജീവത സാഹചര്യം സംരക്ഷിക്കുന്നതിനാണ് വിലക്കയറ്റത്തിന് ആനുപാതികമായി ക്ഷാമബത്ത അനുവദിക്കുന്നത്.

 

 

ഇത്തരത്തിൽ നാമമാത്രമായി പ്രഖ്യാപിക്കപ്പെടുന്ന ക്ഷാമബത്ത പോലും അനുവദിക്കപ്പെടുന്നില്ല. ഇടതുപക്ഷ മുന്നണി ഭരിക്കുന്ന കേരളത്തിലും അഞ്ച് ഗഡു ക്ഷാമബത്ത മുടങ്ങിയിരിക്കുകയാണ് ഒരോ ജീവനക്കാരനും കുറഞ്ഞത് മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇത് കാരണം ഉണ്ടായിട്ടുണ്ട്.

 

രണ്ടായിത്തി പത്തൊമ്പതിൽ ശമ്പള പരിഷ്കരണത്തോടൊപ്പം ലഭിച്ച എഴ് ശതമാനം ക്ഷാമബത്തയാണ്2023ലും ലഭിക്കുന്നത്.മുൻ ഇടതുപക്ഷ സർക്കാരുകളുടെ കാലഘട്ടത്തിൽ ഒന്നും ഇത്രയധികം ക്ഷാമബത്ത കുടിശികയായിട്ടില്ല.

 

എന്നും ജീവനക്കാരോടും തൊഴിലാളികളോടും സഹാനുഭൂതിയോടെ മാത്രം ഇടപെട്ടിരുന്ന ഇടതുപക്ഷ സർക്കാരിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോഴത്തെ സർക്കാരിനുള്ളത്. പത്തിനൊന്നാം ശമ്പള പരിഷ്കരണ ആനുകൂല്യം വിതരണം ചെയ്യുക ;

 

ലീവ് സറണ്ടർ മരവിപ്പിക്കൽ പിൻവലിക്കുക|പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക കേന്ദ്രസർക്കാരിന്റെ ഭരണഘടന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക .

 

എന്നി മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഒക്ടോബർ പന്ത്രണ്ടാം തീയതി സെക്രട്ടറിയേറ്റിനു മുന്നിൽ സംസ്ഥാന നേതാക്കളുടെ സമരം സംഘടിപ്പിച്ചിട്ടുണ്ടെന്നും ജോയിൻ കൗൺസിൽ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ ഡിസംബർ 7 വരെ .

 

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സിവിൽ സർവീസ് സംരക്ഷണ കാൽനട യാത്ര വിജയിപ്പിക്കാൻമുഴുവൻ . ജീവനക്കാരും രംഗത്തിറങ്ങണമെന്ന് അടിമാലി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ ആവശ്യപ്പെട്ടു.

 

അടിമാലി മേഖലാ പ്രസിഡന്റ് . പി.എൻ. ഷൈജു അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ മേഖലാ സെക്രട്ടറിരഞ്ജു vi രാജവും സ്വാഗതവും അഭിവാദ്യങ്ങൾ അർപ്പിച്ച് ജോയിൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ വി സാജൻ ജോയിൻറ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പിടി വിനോദ് എന്നിവർ സംസാരിച്ചു അനിൽ ദത്ത് കൺവെൻഷന് നന്ദി രേഖപ്പെടുത്തി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top