×

മലപ്പുറം ഷാജിയുടെ പരാതി ;അന്‍വറിന്റെ 6.5 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഉത്തരവ്

കോഴിക്കോട്: മിച്ചഭൂമി കേസില്‍ പി.വി അൻവര്‍ എം.എല്‍.എക്ക് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ഉത്തരവിട്ടു.

ഒരാഴ്ചക്കകം ഭൂമി സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത് ചെയ്തില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങും.

 

പി.വി അൻവറിനെതിരെ മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകൻ ഷാജിയാണ് ലാൻഡ് റവന്യൂ ബോര്‍ഡില്‍ പരാതി നല്‍കിയത്.

 

മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി.വി അന്‍വര്‍ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്‍ഡ് ഓഫിസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്‍റര്‍ടെയ്ൻമെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്നാണ് ഇതില്‍ പറയുന്നത്.

അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമിയുണ്ടെന്നും ഈ ഭൂമി സര്‍ക്കാരിന് വിട്ടുനല്‍കാന്‍ നിര്‍ദേശം നല്‍കാവുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top