×

“അച്ഛന്‍ ഉണ്ണിയപ്പം ഉണ്ടാക്കും ; ഞങ്ങള്‍ വില്‍ക്കും “- ചെട്ടികുളങ്ങര വിഷ്ണുപ്രിയ കുളത്തില്‍ ചാടി മരിച്ചു

കായംകുളം: ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം സ്വരൂപിച്ചിരുന്ന 17കാരി ക്ഷേത്ര കുളത്തില്‍ ചാടി മരിച്ചു.

ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതില്‍ വിജയൻ – രാധിക ദമ്ബതികളുടെ മകള്‍ വിഷ്ണുപ്രിയ(17)യാണ് മരിച്ചത്.

വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടി ആളുകള്‍ നോക്കി നില്‍ക്കെ ക്ഷേത്ര കുളത്തില്‍ ചാടി മരിക്കുകയായിരുന്നു. എരുവ ക്ഷേത്ര കുളത്തില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

ഉടൻ നാട്ടുകാര്‍ പുറത്തെടുത്ത് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ്ടു പഠനം കഴിഞ്ഞ് എല്‍.എല്‍.ബി പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുളക്കടവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ മതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു.

ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സഹായിക്കാനായി അഞ്ചാം ക്ലാസുകാരായ സഹോദരൻ ശിവപ്രിയനൊപ്പം തെരുവില്‍ ഉണ്ണിയപ്പം വില്‍ക്കുന്ന വിഷ്ണു പ്രിയ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.

കുടുംബം നോക്കാന്‍ ഉണ്ണിയപ്പം വിറ്റ പെണ്‍കുട്ടി ക്ഷേത്ര കുളത്തില്‍ ചാടി മരിച്ചു

‘അച്ഛന് എപ്പോഴും ജോലി കാണില്ല. അതുകൊണ്ടു തന്നെ ജീവിക്കാൻ വേണ്ടി ഉണ്ണിയപ്പം ഉണ്ടാക്കിത്തരും. ഞങ്ങളത് വില്‍ക്കും’ എന്ന് വിഷ്ണുപ്രിയ പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top