×

ഷംസീറിന്റെ പ്രസ്‌താവന ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചതാണെന്നും അതില്‍ വിട്ടുവീഴ്‌ചയില്ലെ – ജി.സുകുമാരന്‍

ങ്ങനാശേരി: സ്‌പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്‌താവന ഹൈന്ദവ ജനതയുടെ ചങ്കില്‍ തറച്ചതാണെന്നും അതില്‍ വിട്ടുവീഴ്‌ചയില്ലെന്നും എന്‍.എസ്‌.എസ്‌.

ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
എന്‍.എസ്‌.എസ്‌. ആഹ്വാനം ചെയ്‌ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാക്ഷേത്ര ദര്‍ശനത്തിന്‌ എത്തിയശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്‌പീക്കര്‍ ഹൈന്ദവ ജനതയോടു മാപ്പു പറയണം. ഇക്കാര്യത്തില്‍ മറ്റു ഹിന്ദു സംഘടനകളോടും രാഷ്‌ട്രീയ പാര്‍ട്ടികളോടും ചേര്‍ന്നു പ്രവര്‍ത്തിക്കും. ശാസ്‌ത്രമല്ല വിശ്വാസമാണു വലുത്‌.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചു ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എല്ലാ തരത്തിലും വിട്ടുവീഴ്‌ചയില്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top