×

പുതുപ്പള്ളിയില്‍ ഇനി 9 ദിവസം ; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍

തിരുവനന്തപുരം: സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം ഔദ്യോഗികമായി പുറത്തിറങ്ങും.

 

ആഗസ്റ്റ് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

 

ആഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

 

സഹതാപമല്ല രാഷ്ട്രീയമാണ് പുതുപ്പള്ളിയില്‍ ചര്‍ച്ചയാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

എല്‍.ഡി.എഫ് ഉടൻ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. സമയക്കുറവൊന്നും എല്‍.ഡി.എഫിനെ ബാധിക്കില്ല. തെരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് സജ്ജമാണ്.

അതേസമയം, സി.പി.എമ്മിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മണ്ഡലത്തിന്റെ ചുമതലയുള്ള വി.എൻ വാസവൻ എ.കെ.ജി സെന്ററിലെത്തി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് തോമസ് ഇക്കുറിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ മണിക്കൂറുകള്‍ക്കകം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. സ്ഥാനാര്‍ഥിയെ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. പിണറായി സര്‍ക്കാറിനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ മനസാക്ഷി വിചാരണ ചെയ്യാനിരിക്കുന്ന നാളുകളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top