×

ജുനൈദിനൊപ്പം പോയ പെണ്‍കുട്ടിയെ കണ്ടെത്തിയത് വീട്ടില്‍ വിവസ്ത്രയായി, ബലാത്സംഗം ചെയ്ത ശേഷം കെട്ടിയിട്ടെന്ന് മൊഴി; യുവാവ് കസ്റ്റഡിയില്‍

തൊട്ടില്‍പാലം: കാണാതായ പത്തൊമ്ബത്കാരിയെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഉണ്ണിയത്താൻ കണ്ടി ജുനൈദ് (25)കസ്റ്റഡിയില്‍.

ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി അതിജീവിത മൊഴിനല്‍കിയിട്ടുണ്ട്.

ബലാത്സംഗത്തിനിരയാക്കിയതിനും, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും വീട്ടില്‍ എം.ഡി.എം എ കണ്ടെത്തിയതിനും അടക്കമാണ് കേസ്. കഴിഞ്ഞ ദിവസമാണ് ജുനൈദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കുണ്ട് തോട്ടിലെ വീട്ടില്‍ കെട്ടിയിട്ടത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ വിവസ്ത്രയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കോഴിക്കോട് സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ബന്ധുക്കള്‍ സഹപാഠികളോട് വിവരം തേടിയതിനെത്തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം വൈകിട്ട് ബൈക്കില്‍ പോയെന്ന വിവരമാണ് ലഭിച്ചത്. രാത്രി വൈകിയിട്ടും പെണ്‍കുട്ടിയെ കുറിച്ച്‌ ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷൻ കുണ്ട്‌തോടാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്നും 5.47 ഗ്രാം എം.ഡി.എം.എ പൊലിസ് കണ്ടെത്തി. എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ടുമാസം മുമ്ബാണ് യുവാവിന്റെ മാതാപിതാക്കള്‍ ഗള്‍ഫിലേക്ക് പോയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top