×

55,781 പേര്‍ക്കാണ് 1000 രൂപ വീതം; പട്ടിക വര്‍ഗക്കാര്‍ക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി വിതരണം ചെയ്തു

തിരുവനന്തപുരം: 60 വയസ് മുതലുള്ള പട്ടിക വര്‍ഗക്കാര്‍ക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.

മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 55,781 പേര്‍ക്കാണ് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്യുന്നത്.

വിതുര മണിതൂക്കി ഊരിലെ കുന്നും പുറത്ത് പരപ്പിയമ്മ, മാത്തി,കല്ലണയിലെ ഊരുമൂപ്പൻ രാജേന്ദ്രൻ കാണി എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി. പട്ടികവര്‍ഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സ്‌പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്ത്, ജോയിന്റ് ഡയറക്ടര്‍ മുരളി എം. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top