×

മാനന്തവാടി ജീപ്പ് അപകടം ; മരിച്ചവരെല്ലാം സ്ത്രീ തൊഴിലാളികള്‍;

മാനന്തവാടി: മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ വൻ അപകടത്തില്‍ മരിച്ചവരെല്ലാം സ്ത്രീ തൊഴിലാളികള്‍.

റാണി, ശാന്തി, ചിന്നമ്മ, ലീല, ഷാജ, റാബിയ, കാര്‍ത്ത്യാനി, ശോഭന, ചിത്ര എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍ മണിയടക്കം 12 പേരാണ് അപകടസമയത്ത് ജീപ്പിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ഓടെയാണ് തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പെടുന്നത്. ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണ്.

ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 30 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. മക്കിമലയില്‍നിന്ന് വാളാട് ഭാഗത്തേക്ക് തേയില നുള്ളാൻ വന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകുന്ന വഴിയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരിസരവാസികളെത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമായതാണ് മരണസംഖ്യ ഉയരാനിടയായത്.

അപകട കാരണം വ്യക്തമല്ല. തലപ്പുഴ മേഖലയില്‍ ധാരാളം തേയില തോട്ടങ്ങളുണ്ട്. ഇവിടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അതേസമയം, വനം മന്ത്രി എ.കെ. ശശീന്ദ്രൻ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്.

പരിക്കേറ്റവര്‍ക്കുള്ള ചികിത്സ ഉള്‍പ്പെടെയുള്ള നടപടികള്‍ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top