×

2014ല്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു ; 140 കോടി ഇന്ത്യക്കാരുടെ പ്രയത്നത്താല്‍ ഇന്ന് നമ്മള്‍ അഞ്ചാം സ്ഥാനത്തെത്തി –

ന്യൂഡല്‍ഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.

വികസന നേട്ടങ്ങള്‍ എണ്ണി പറയാൻ അടുത്ത വര്‍ഷവും ചെങ്കോട്ടയില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘കുടുംബാധിപത്യവും പ്രീണനവും ഇന്ന് നമ്മുടെ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. ഒരു കുടുംബം മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചുമതലയിലെത്തുന്നത് എങ്ങനെയാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമന്ത്രം കുടുംബത്തിന്റെ പാര്‍ട്ടിയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്ബദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്നത് ഉറപ്പാണ്. 2014ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്ബോള്‍ ആഗോള സാമ്ബത്തിക വ്യവസ്ഥയില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. 140 കോടി ഇന്ത്യക്കാരുടെ പ്രയത്നത്താല്‍ ഇന്ന് നമ്മള്‍ അഞ്ചാം സ്ഥാനത്തെത്തി. ഇത് വെറുതെ സംഭവിച്ചതല്ല. അഴിമതിയുടെ ഭൂതം രാജ്യത്തെ അതിന്റെ പിടിയിലാക്കിയിരിക്കുകയായിരുന്നു. അതില്‍ നിന്ന് മോചിപ്പിച്ച്‌ എല്ലാ ചോര്‍ച്ചകളും അടച്ച്‌ ഞങ്ങള്‍ ശക്തമായ വമ്ബദ് വ്യവസ്ഥ സൃഷ്ടിച്ചു.’ – മോദി പറഞ്ഞു.

ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജസ്ഥാൻ സ്റ്റൈലിലുള്ള ബഹുവര്‍ണ തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top