×

ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങള്‍ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആയുധമാക്കി മാറ്റി ; വിമര്‍ശിച്ച്‌ മഹുവ മൊയ്‌ത്ര

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒയുടെ നേട്ടങ്ങള്‍ വരുന്ന ലേക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചാരണായുധമായി മാറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്‌ത്ര.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ദേശീയത ആളിക്കത്തിക്കാൻ ബിജെപി ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ ഉപയോഗിക്കുകയാണെന്നും അവര്‍ എക്സ് പ്ളാറ്റ്ഫോമില്‍ കുറിച്ചു.

പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ നേട്ടങ്ങളെ മോദിയുടെ നേട്ടങ്ങളായി വരുത്തിതീര്‍ക്കാനാണ് ബിജെപി സമൂഹമാദ്ധ്യമത്തിലൂടെ ശ്രമിക്കുന്നതെന്നും മഹുവ കുറ്റപ്പെടുത്തി.

അതേസമയം ചന്ദ്രയാൻ 3ന്റെ വിജയശില്‍പികളായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേരില്‍ക്കണ്ട് അഭിനന്ദിച്ചിരുന്നു . വിദേശ പര്യടനത്തിന് ശേഷം ബംഗളൂരുവിലെ ഇസ്ട്രാക്ക് ക്യാമ്ബസിലെത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അനുമോദിച്ചത്.

‘ചന്ദ്രയാൻ 3ന്റെ സോഫ്‌റ്റ്‌ലാൻഡിംഗ് സമയത്ത് വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങള്‍ക്കൊപ്പമായിരുന്നു. നിങ്ങള്‍ രാജ്യത്തെ ഉയരത്തിലെത്തിച്ചു. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയെ അഭിനന്ദിക്കുന്നു. കൈവരിച്ചിരിക്കുന്നത് അസാധാരണ നേട്ടമാണ്. ഐ എസ് ആര്‍ ഒയിലെ ഓരോരുത്തരെയും സല്യൂട്ട് ചെയ്യുന്നു.’- മോദി പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top