×

അയ്യങ്കാളിയെ ഇനി അപമാനിച്ചാല്‍ അത്തരക്കാരെ തെരുവില്‍ നേരിടും – പി പി അനില്‍കുമാര്‍

അയ്യൻകാളിയെ അപമാനിച്ചവർക്ക് മാപ്പില്ലാ കേരള പുലയൻ മഹാസഭ.

പുറപ്പുഴ : സാമൂഹ്യ പരിഷ്ക്കർത്താവും, നവോത്ഥാന നായകനും, അയിത്ത ജനവിഭാഗങ്ങളുടെ വിമോചന പോരാളിയും, ഒരു ജനതയുടെ വികാരവുമായ മഹാത്മാ അയ്യൻകാളിയെ നായയുടെ രൂപവുമായി സാദൃശ്യപ്പെടുത്തി സാമൂഹ്യ നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിച്ച സാമൂഹ്യ വിരുദ്ധർക്ക് ചരിത്രം മാപ്പു നല്കില്ലെന്നും, ഇത്തരം പ്രവണത ആവർത്തിക്കപ്പെട്ടാൽ അത്തരക്കാരെ തെരുവിൽ നേരിടേണ്ടി വരുമെന്നും മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി പി അനിൽകുമാർ പറഞ്ഞു.

 

മഹാത്മാ അയ്യൻകാളിയുടെ 160 മത് ജയന്തി ദിനാഘോഷത്തിൻറ ഭാഗമായി പുറപ്പുഴ ശാഖയുടെ നേതൃത്വത്തിൽ പുറപ്പുഴ കവലയിൽ ശാഖാ പ്രസിഡൻറ് പി. ശാരദയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.കെ.ഭാസ്ക്കരൻ ചടങ്ങിൻറ ഭദ്രദീപം തെളിയിച്ച് ആശംസകൾ നേർന്നു. ജനാധിപത്യ കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജോൺസൺ മലേക്കുടി മുഖ്യ പ്രഭാഷണം നടത്തി.

 

ടി.കെ.ഹരിദാസ്, അഖിൽ കെ. ആനന്ദ്, അഡ്വ: സൗമ്യ ചന്ദ്രൻ പങ്കജാക്ഷി കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top