×

ആലുവായില്‍ മകളെ കൊന്ന പ്രതിയെ തെളിവെടുപ്പില്‍ വീട്ടിലെത്തിച്ചു ; രോഷം പൂണ്ട പാഞ്ഞെടുത്ത അമ്മയെ പോലീസ് മാറ്റി

കൊച്ചി: അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാര്‍ക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലും പ്രതി താമസിച്ച വീട്ടിലും എത്തിച്ച്‌ തെളിവെടുത്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചപ്പോള്‍ പ്രതിക്കു നേരെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധിച്ചു.

പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്കു നേരെ പെണ്‍കുട്ടിയുടെ അമ്മ പാഞ്ഞടുത്തു. വടികൊണ്ട് പ്രതിക്കു നേരെ പാഞ്ഞടുത്ത അമ്മയെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് വീട്ടിനുള്ളിലേക്ക് മാറ്റിയത്.

 

കുട്ടിക്ക് ജ്യൂസും മിഠായിയും നല്‍കിയ കടയിലും പ്രതിയെ എത്തിച്ച്‌ തെളിവെടുത്തു.

കുട്ടിയുമായി പോയ വഴിയിലെല്ലാം പ്രതി അസഫാകിനെ കൊണ്ടുപോയി. വഴിയിലുള്ള കോഴിക്കടയിലും എത്തിച്ച്‌ തെളിവെടുത്തു. അവിടെയുണ്ടായിരുന്നയാള്‍ പ്രതി കുട്ടിയുമായി പോകുന്നത് നേരിട്ടു കണ്ടിരുന്നു. പ്രതി മദ്യം വാങ്ങിയ ബവ്‌കോ ഔട്ട്‌ലെറ്റിലും കൊണ്ടുപോയി തെളിവ് ശേഖരിച്ചു. തെളിവെടുപ്പില്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം പ്രതി മറുപടി നല്‍കി

 

പൊട്ടിക്കരഞ്ഞ് വടിയുമായി പാഞ്ഞടുത്ത് അമ്മ; പ്രതിഷേധവുമായി നാട്ടുകാര്‍; അസഫാകുമായി തെളിവെടുപ്പ്; നാടകീയരംഗങ്ങള്‍

 

.

കൊല നടത്തിയ രീതി പ്രതി പൊലീസിന് വിശദീകരിച്ചു. കൊലപാതകത്തിന് ശേഷം കൈ കഴുകിയ പൈപ്പ് പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് പ്രതിയെ ആലുവയില്‍ തെളിവെടുപ്പിനെത്തിച്ചത്.

പ്രതിയുടെ കസ്റ്റഡി ഈ മാസം പത്തിന് അവസാനിക്കും. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു.

 

പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top