×

മികച്ച നടന്‍ അല്ലു അര്‍ജുന്‍, ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാര്‍ , ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ അല്ലു അര്‍ജുൻ( പുഷ്പ). മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ട്(ഗംഗുഭായ് കത്യവാടിസ്) കൃതി സനോണ്‍ (മിമി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മുൻ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞൻ നമ്ബി നാരായണന്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ റോക്കറ്റ്‌ട്രി, ദ നമ്ബി എഫക്‌ട് ആണ് മികച്ച ചിത്രം, നടൻ ആ‍ര്‍. മാധവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മറാത്തി ചിത്രം ഗോദാവരിയിലൂടെ നിഖില്‍ മഹാജാൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി, ഷാഹി കബാര്‍ ആണ് മികച്ച തിരക്കഥാകൃത്ത്. ചിത്രം നായാട്ട്.,

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ അല്ലു അര്‍ജുന്‍, ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാര്‍ , ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം

 

മികച്ച മലയാള സിനിമയായി ഹോം തിരഞ്ഞെടുക്കപ്പെട്ടു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മേപ്പടിയാൻ എന്ന ചിത്രത്തിന് വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിന് അര്‍ഹനായി. . മികച്ച പരിസ്ഥിതി ചിത്രം ആവാസവ്യൂഹം. വെെകുന്നേരം അഞ്ചുമണിയോടെ ഡല്‍ഹിയില്‍ ആരംഭിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

2021ല്‍ സെൻസര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍‌ഡിന് പരിഗണിച്ചത്. ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലും പുരസ്കാരം നല്‍കി. 24 ഭാഷകളില്‍ നിന്നാ?ി 280 സിനിമകളാണ് പരിഗണിച്ചത്്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top