×

മാത്യു കുഴല്‍നാടന്‍ ഇടുക്കിയിലെ കൃഷിക്കാരോട് മാപ്പ് പറഞ്ഞ് അന്തസ് കാണിക്കണം = കെ സലിംകുമാര്‍

യുഡിഎഫിന്റെ കപടമുഖം പൊതുജനങ്ങൾ മനസിലാക്കി: കെ സലിം കുമാർ

തൊടുപുഴ: ഇടുക്കി ജില്ലയുടെ നിലനില്പിനെത്തന്നെ ബാധിച്ചിരുന്ന ഭൂനിയമങ്ങൾ ഭേദഗതി വരുത്തുവാനുള്ള ബില്ലിനെ എതിർത്ത് കൊണ്ട് നിയമസഭയിൽ കോൺഗ്രസ് പ്രതിനിധി മാത്യു കുഴൽ നാടൻ എംഎൽഎ ബില്ല് അവതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചത് ഇടുക്കിയിലെ കർഷക ജനതയോടുള്ള യുഡിഎഫിന്റെ ജന വഞ്ചനയെയാണ് തുറന്ന് കാണിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.

കൃഷിക്കാരുടെ പേരിൽ കണ്ണീർ ഒഴുക്കിയവർ നാളിതുവരെ നടത്തിയതും പറഞ്ഞതും വെറും തട്ടിപ്പായിരുന്നുവെന്ന് ഇടുക്കിയിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഇടുക്കിയിൽ എൽ ഡി എഫ് ഗവൺമെന്റിന് എതിരെ തുടർ സമരങ്ങളും വ്യാജ ആരോപണങ്ങളും നടത്തിയ യുഡിഎഫ് നേതാക്കൾ ഇടുക്കിയിലെ കൃഷിക്കാരോട് മാപ്പ് പറഞ്ഞ് രാഷ്ട്രീയത്തിന്റെ അന്തസ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഭൂനിയമ ഭേദഗതി ബിൽ കൃഷിക്കാർക്കുള്ള ഓണ സമ്മാനമാണ്. കൃഷി ആവശ്യത്തിനും വീട് നിർമ്മാണത്തിനും അനുവദിക്കപ്പെട്ട ഭൂമിയിൽ നടത്തിയ മറ്റ് വിധത്തിലുള്ള വിനിയോഗം ക്രമപ്പെടുത്തുന്നതിനായി സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയാണ് ബിൽ വഴി കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം നൽകുന്ന വ്യവസ്ഥകൾകൂടി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സലിംകുമാർ വ്യക്തമാക്കി.

 

ഭൂനിയമ ഭേദഗതി നടപ്പിലാക്കണമെന്ന വർഷങ്ങൾ നീണ്ട ജനങ്ങളുടെ ആവശ്യം സാധ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ രാജനും റോഷിക്കും അഭിവാദ്യങ്ങള്‍ നേരുന്നതായും സലിംകുമാര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top