×

” മഹാത്മാ അയ്യൻകാളിയുടെ തല നായയുടെ ഉടലിൽ ചേർത്ത് ഫേസ്ബുക്കിൽ”” ; കുറ്റക്കാരെ ജയിലില്‍ അടയ്ക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാണം ; – പി പി അനില്‍കുമാര്‍

തൊടുപുഴ: നവോത്ഥാന നായകനും സാമൂഹ്യ പരിഷ്ക്കർത്താവുമായ മഹാത്മാ അയ്യൻകാളിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ലെന്നും, വളരെ ബോധപൂർവ്വം ചില തത്പരകക്ഷികൾ സമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്കുവാൻ വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നതാണെന്നും ചിന്തിക്കേണ്ടി വരുമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പറഞ്ഞു.

 

ഈ വൃത്തികേട് ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ അയ്യൻകാളിയെ അപമാനിക്കാൻ ഭരണാധികാരികളും കൂട്ടു നില്ക്കുന്നതായി കരുതേണ്ടി വരുമെന്നും അനിൽകുമാർ ആരോപിച്ചു.

 

അയ്യൻകാളിയുടെ തല നായയുടെ ഉടലിൽ ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അപമാനിച്ചതിലും, കുറ്റക്കാരായ വരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള പുലയൻ മഹാസഭ നേതൃത്വത്തിൽ മറ്റിതര ദളിത് സംഘടനാ നേതാക്കളേയും പങ്കെടുപ്പിച്ച് നടത്തിയ ദളിത് പ്രതിഷേധ ധർണ്ണ തൊടുപുഴ പഴയ ബസ്സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അനിൽകുമാർ.

 

കേരള സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി എം. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദളിത് ഐക്യ സമിതി സംസ്ഥാന പ്രസിഡൻറ് കെ.കെ.ജിൻഷു മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ പി.ശാരദ, സി.സി.കൃഷ്ണൻ, കെ.എസ്.സജീവൻ എന്നിവർ പ്രസംഗിച്ചു. വിജോ വിജയൻ സ്വാഗതവും, പി.എ.ജോണി നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top