×

പ്രേമ വിവാഹം കഴിഞ്ഞ് 15 ദിവസം ; നവ വധു സോന തൂങ്ങി മരിച്ചു ; ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ പരാതി

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാള്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്.

ഇന്നലെ രാത്രി ഭര്‍ത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിപിനും സോനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി വീട്ടില്‍പ്പോയിരുന്നു. അപ്പോഴൊക്കെ സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.പ്രണയ വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു

മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ കുടുംബം കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലാണ് സോന ജോലി ചെയ്തിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top