×

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ; 5,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍.

തൃശൂര്‍: 5,000 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ്   പിടിയില്‍. തൃശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലൻസ് പിടിയിലായത്.

പാലക്കാട് ജില്ലയിലെ പട്ടാമ്ബി സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (ആര്‍.ഒ.ആര്‍) വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്ഥലം പരിശോധിക്കുന്നതിനായി എത്തിയപ്പോള്‍ വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 5,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഡി.വൈ.എസ്.പി സി.ജി ജിം പോളിനെ അറിയിച്ചു. തുടര്‍ന്ന് വിജിലൻസ് ഫിനോള്‍ഫ്തലിൻ പുരട്ടി നല്‍കിയ നോട്ട് പരാതിക്കാരനില്‍ നിന്നും അയ്യപ്പൻ സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top