×

കൂട്ടുകാരനെ വിവാഹം കഴിക്കാന്‍ 8 ലക്ഷം രൂപ മുടക്കി ലിംഗമാറ്റം നടത്തി ; നാല് മാസം കഴിഞ്ഞപ്പോള്‍ കൂട്ടുകാരന്‍ സ്ഥലം വിട്ടു

ക്നൗ : കൂട്ടുകാരനെ വിവാഹം കഴിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതിനു പിന്നാലെ താൻ കബളിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി .

ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ദുല്‍ഹനിയപൂര്‍ ഗ്രാമത്തിലാണ് സംഭവം . അടുത്ത കൂട്ടുകാരനെ വിവാഹം കഴിക്കാനാണ് ദുല്‍ഹനിയപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രാഹുല്‍ കുമാര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് .

2016 ലാണ് ഹിസാംപൂര്‍ ഗ്രാമത്തിലെ സന്തോഷ് എന്ന സതീഷിനെ രാഹുല്‍ പരിചയപ്പെട്ടത് . ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.

സതീഷിന്റെ നിര്‍ദേശപ്രകാരം ഏകദേശം 8 ലക്ഷം രൂപ ഉപയോഗിച്ച്‌ രാഹുല്‍ ലിംഗമാറ്റം നടത്തി പെണ്‍കുട്ടിയായി രാഗിണിയെന്ന് പേരും മാറ്റി .

ഇരുവരും ക്ഷേത്രത്തില്‍ വിവാഹിതരായി ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ജീവിക്കാൻ തുടങ്ങി. ഏകദേശം 4 മാസത്തോളം താമസിച്ച ശേഷം പെട്ടെന്ന് സതീഷിനെ കാണാതായി . അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പോയതായി മനസിലായി .

 

സതീഷിനെ കാണാൻ സതീഷിന്റെ വീട്ടിലെത്തിയ രാഗിണിയ്‌ക്ക് മര്‍ദ്ദനമേറ്റു. രാഹുല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയും ചെയ്തു, തുടര്‍ന്ന് പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അതേസമയം സതീഷ് നാട് വിട്ടതായാണ് സൂചന .

പ്രണയം തലയ്‌ക്ക് പിടിച്ചപ്പോള്‍ കൂട്ടുകാരനെ വിവാഹം കഴിക്കാന്‍ ലിംഗമാറ്റശസ്ത്രക്രിയ നടത്തി സ്ത്രീയായി ; നാല് മാസം കഴിഞ്ഞപ്പോള്‍ കൂട്ടുകാരന്‍ സ്ഥലം വിട്ടു

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top