×

കോണ്‍ഗ്രസിന് ഓരോ സംസ്ഥാനത്തും ഓരോ നിലപാടുകള്‍, ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച്‌ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന് ഓരോ സംസ്ഥാനത്തും ഓരോ നിലപാടുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കോണ്‍ഗ്രസിന് വ്യക്തമായി ഒരു നിലപാട് ഇല്ലാത്തതു കൊണ്ടാണ് അവരെ സമ്മേളനത്തില്‍ ക്ഷണിക്കാത്തതെന്നും യൂണിഫോം സിവില്‍ കോഡിനെതിരെ നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

‘ഏക സിവില്‍ കോഡിനെതിരെ ലീഗടക്കമുള്ളവ‍‍ര്‍ നടത്തുന്ന പ്രതിഷേധ വേദികളില്‍ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസമില്ല. ഒരു നിലപാട് സ്വീകരിക്കുന്നവരെയാണ് ഞങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് വ്യക്തമായി ഒരു നിലപാട് ഇല്ലാത്തതു കൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഓരോ നിലപാടുകളാണ്.ഏക സിവില്‍ കോഡ‍ിനെതിരെ നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനം.അത്തരത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകും. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് വ്യക്തമായി ഒരു നിലപാടില്ലാത്തത് കൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. ‘- എം വി ഗോവിന്ദൻ പറ‍ഞ്ഞു.

‘ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച്‌ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അവിടെ പോയപ്പോള്‍ കണ്ട ചിത്രത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ല.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെ പള്ളികളില്‍ വിശ്വാസികള്‍ എത്തുന്നില്ലെന്നും അതു കൊണ്ട് പള്ളികള്‍ വില്‍ക്കാൻ വെച്ചിരിക്കുന്നുവെന്നുമുള്ള എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ഇരിങ്ങാലക്കുട രൂപത, പാസ്റ്റ‌ര്‍ കൗണ്‍സില്‍, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവ രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദന്റെ പ്രസ്താവന അപലപീയമാണെന്നും പൗരോഹിത്യത്തെയും സന്ന്യാസത്തെയും അപമാനിക്കുന്നതാണെന്നും പാസ്റ്റ‌ര്‍ കൗണ്‍സില്‍ ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ മറുപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top