×

മികച്ച നടനുള്ള അവാര്‍ഡ് നടൻ മമ്മൂട്ടി വിൻസി അലോഷ്യസിനാണ് മികച്ച നടി

തിരുവനന്തപുരം: അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് നടൻ മമ്മൂട്ടി കരസ്ഥമാക്കി.

‘നൻപകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്. രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് .അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ .ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും, അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നൻപകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.ബംഗാളി ചലച്ചിത്രകാരൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള അന്തിമജൂറിയാണ് അവാ‌ര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മറ്റുപുരസ്കാരങ്ങള്‍

മികച്ച ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

മികച്ച ലേഖനം: പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം: ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)

കുട്ടികളുടെ ചിത്രം: പല്ലൊട്ടി: നയന്റീസ് കിഡ്സ്. നിര്‍മ്മാണം- സാജിദ് യഹിയ, സംവിധാനം- ജിതിന്‍ രാജ്

നവാഗത സംവിധായകന്‍: ഷാഹി കബീര്‍, ചിത്രം ഇലവീഴാപൂഞ്ചിറ

ജനപ്രീതിയും കലാമേന്മയും: ന്നാ താന്‍ കേസ് കൊട്

നൃത്തസംവിധാനം: ഷോബി പോള്‍ രാജ് (തല്ലുമാല)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍): പൗളി വില്‍സന്‍ (സൗബി വെള്ളക്ക)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍): ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളക്ക)

മികച്ച മേക്കപ്പ്: റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

ശബ്ദമിശ്രണം: വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

കലാസംവിധാനം:ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

എഡിറ്റിംഗ്: നിഷാദ് യൂസഫ് (തല്ലുമാല)

പിന്നണി ഗായിക: മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്ബതാം നൂറ്റാണ്ട്)

പിന്നണി ഗായകന്‍: കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്റീസ് കിഡ്സ്)

പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്)

മികച്ച സംഗീത സംവിധാനം: എം ജയചന്ദ്രന്‍ (പത്തൊമ്ബതാം നൂറ്റാണ്ട്, ആയിഷ)

മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)

മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ (ന്നാ താൻ കേസ് കൊട്)

മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്)

മികച്ച കഥാകൃത്ത്: കമല്‍ കെ എം (പട)

മികച്ച ബാലതാരം (പെണ്‍): തന്മയ സോള്‍ (വഴക്ക്)

മികച്ച ബാലതാരം (ആണ്‍): മാസ്റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്സ്)

സ്വഭാവ നടി: ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക)

സ്വഭാവ നടന്‍: പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top