×

ചാന്ദിനിയോട് മാപ്പ് പറഞ്ഞ് കേരള പോലീസ് … നിന്നെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി ;

ലുവ: അഞ്ചുവയസുകാരി ചാന്ദിനിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഫാക് കുറ്റം സമ്മതിച്ചുവെന്ന് എസ്‌ പി. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം പൊലീസിനോട് പറഞ്ഞത് പ്രതിയാണ്.

ചാന്ദിനിയെ മറ്റൊരാള്‍ക്ക് കെെമാറിയെന്ന് പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്ന് എസ് പി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അറിയിച്ചു.

സംഭവം അന്വേഷിക്കാൻ ഒരു സ്പെഷ്യല്‍ ടീമിനെ രൂപികരിച്ചിട്ടുണ്ട്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഇന്നലെ ആറ് മണിയ്ക്ക് അസ്‌ഫാക് ഒരു അടിപിടിനടത്തിയെന്നും ഈ സമയത്ത് കുട്ടി ഒപ്പം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൂന്നര മണിയ്ക്ക് കുട്ടിയുമായി ഇയാള്‍ ആലുവ മാര്‍ക്കറ്റില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചുവരുമ്ബോള്‍ പ്രതിയുടെ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആറ് മണിയ്ക്ക് മുൻപ് കൊലപാതകം നടന്നതായാണ് സൂചന. പ്രതിയെ തെളിവെടുപ്പിന് മാര്‍ക്കറ്റില്‍ എത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രശ്നമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് പൊലീസ് തെളിവെടുപ്പ് നടത്താതെ പ്രതിയുമായി മടങ്ങി.

അസം സ്വദേശിയായ അസ്ഫാക് ആലം ചാന്ദിനിയെ ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാണ് പ്രതിയായ അസ്ഫാകിനെ പിടികൂടിയത്.

 

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു.

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകളാണ് ചാന്ദിനി. ഇതേ കെട്ടിടത്തില്‍ രണ്ട് ദിവസം മുമ്ബ് താമസത്തിനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണ് സംഭവം. രാംധറിനു നാല് മക്കളുണ്ട്. സ്കൂള്‍ അവധിയായതിനാല്‍ അവര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top